റയലിന്റെ സൂപ്പർ താരങ്ങൾ വിലക്ക് ഭീതിയിൽ,പണി കിട്ടുക എൽ ക്ലാസ്സിക്കോയിൽ!
ലാലിഗയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ റയൽമാഡ്രിഡ് കളത്തിലേക്കിറങ്ങുന്നുണ്ട്.മയ്യോർക്കയാണ് റയലിന്റെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് മയ്യോർക്കയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. അവസാനത്തെ നാല് മത്സരങ്ങളിലും വിജയിക്കാൻ റയലിന് സാധിച്ചിട്ടുണ്ട്. ആ കുതിപ്പ് തുടരാനുറച്ചാവും റയൽ ഇന്നിറങ്ങുക.
എന്നാൽ റയൽ ആശങ്കപ്പെടേണ്ട ഒരു കാര്യം ഇവിടെയുണ്ട്.അതായത് റയലിന്റെ സൂപ്പർതാരങ്ങളായ കാസമിറോ,ഫെർലാന്റ് മെന്റി,എഡർ മിലിറ്റാവോ എന്നിവർ സസ്പെൻഷൻ ഭീതിയിലാണ്. അതായത് ഈ മത്സരത്തിൽ ഒരു യെല്ലോ കാർഡ് ഇവർക്ക് ലഭിച്ചാൽ അടുത്ത മത്സരം നഷ്ടമാകും.റയലിന്റെ അടുത്ത മത്സരം എന്നുള്ളത് എൽ ക്ലാസിക്കോ പോരാട്ടമാണ്.
— Murshid Ramankulam (@Mohamme71783726) March 14, 2022
അത്കൊണ്ട് തന്നെ ഈ മൂവ്വരെയും ഇന്നത്തെ മത്സരത്തിൽ പരിശീലകനായ ആഞ്ചലോട്ടി പുറത്തിരുത്തുമോ എന്നുള്ളതാണ് അറിയേണ്ട കാര്യം.കഴിഞ്ഞ പിഎസ്ജിക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കാസമിറോയും മെന്റിയും കളിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുവരെയും കാർലോ ആഞ്ചലോട്ടി കളിപ്പിക്കാനാണ് സാധ്യത എന്നാണ് മാർക്ക കണ്ടെത്തുന്നത്.അതേസമയം മിലിറ്റാവോക്ക് ആഞ്ചലോട്ടി വിശ്രമം നൽകാനുള്ള ഒരു സാധ്യതയും ഇവിടെയുണ്ട്. പകരം നാച്ചോയെയായിരിക്കും ഉപയോഗിക്കുക.
അടുത്ത ഞായറാഴ്ചയാണ് എൽ ക്ലാസ്സിക്കോ പോരാട്ടം അരങ്ങേറുന്നത്.ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം1:30-ന് റയലിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.