ക്രിസ്റ്റ്യാനോയുടെ സാലറി വേണം,സലായുടെ ആവിശ്യത്തിൽ വലഞ്ഞ് ലിവർപൂൾ!
ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർതാരമായ മുഹമ്മദ് സലായുടെ ക്ലബ്ബുമായുള്ള കരാർ അടുത്ത സീസണോടുകൂടിയാണ് അവസാനിക്കുക. താരത്തെ നിലനിർത്താൻ തന്നെയാണ് ക്ലബ്ബിനും പരിശീലകനായ ക്ലോപിനും താല്പര്യമുള്ളത്.അത്കൊണ്ട് തന്നെ സലായുടെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ലിവർപൂൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
ഈയിടെ ലിവർപൂൾ സലാക്ക് പുതിയ ഒരു ഓഫർ നൽകിയിരുന്നു.എന്നാൽ ഈ ഓഫർ സലാ നിരസിച്ചു കഴിഞ്ഞു എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.സാലറിയാണ് ഇപ്പോൾ തടസ്സമായി നിലകൊള്ളുന്നത്.
— Murshid Ramankulam (@Mohamme71783726) March 12, 2022
പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സലാ. അതുകൊണ്ടുതന്നെ തനിക്ക് അർഹിക്കുന്ന ഒരു സാലറി വേണമെന്നാണ് താരത്തിന്റെയും ഏജന്റിന്റെയും ആവശ്യം. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്നത് സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും കെവിൻ ഡിബ്രൂയിനയുമാണ്. ഇതേ സാലറി തനിക്ക് വേണമെന്നാണ് സലായുടെ ആവശ്യം. എന്നാൽ ലിവർപൂൾ ഇതിന് സമ്മതിച്ചിട്ടില്ല.
താരം ആവശ്യപ്പെടുന്ന ഈ സാലറി താങ്ങാവുന്നതിലും അപ്പുറമാണ് എന്നാണ് ലിവർപൂളിന്റെ നിലപാട്. ക്ലബ്ബിന് ഇക്കാര്യത്തിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നുള്ള കാര്യം കഴിഞ്ഞ ദിവസം പരിശീലകനായ ക്ലോപ് അറിയിച്ചിരുന്നു.നിലവിൽ ക്ലബ്ബ് വിടാനൊന്നും സലാ ഉദ്ദേശിക്കുന്നില്ല. മറിച്ച് കൂടുതൽ സാലറി വേണമെന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഏതായാലും കാര്യങ്ങൾ ഏത് രൂപത്തിലേക്ക് മുന്നോട്ടു പോകുമെന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.