റയൽ മാഡ്രിഡിന്റെ തിരിച്ചു വരവിൽ ഇമ്പ്രസായി എർലിംഗ് ഹാലണ്ട്!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയെ പരാജയപ്പെടുത്തി കൊണ്ടാണ് റയൽമാഡ്രിഡ് ക്വാർട്ടറിലേക്ക് മുന്നേറിയത്. രണ്ടുഗോളുകൾക്ക് പിന്നിട്ട് നിന്ന റയൽ മാഡ്രിഡ് പിന്നീട് വീരോചിത തിരിച്ചുവരവ് നടത്തുകയായിരുന്നു. സൂപ്പർതാരം കരീം ബെൻസിമയുടെ ഹാട്രിക്കാണ് ഇത്തരത്തിലുള്ള ഒരു വിജയം റയലിന് സമ്മാനിച്ചത്.

മത്സരത്തിന് ശേഷം ബെൻസിമ തന്റെ ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു.ഹാല മാഡ്രിഡ് എന്നായിരുന്നു അതിന്റെ ക്യാപ്ഷനായി കൊണ്ട് ബെൻസിമ നൽകിയിരുന്നത്. ഈയൊരു ചിത്രത്തിന് ലൈക്ക് നൽകിയത് വഴി യുവസൂപ്പർതാരം എർലിംഗ് ഹാലണ്ട് തന്റെ ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.റയൽ മാഡ്രിഡിന്റെ വിജയത്തിൽ എർലിംഗ് ഹാലണ്ട് ഇമ്പ്രസായി എന്നാണ് ഇവരുടെ കണ്ടെത്തൽ.ബെൻസിമയുടെ ഒട്ടേറെ സഹതാരങ്ങളും ഈ പോസ്റ്റിന് ലൈക്ക് നൽകിയിട്ടുണ്ട്.

ഈ സമ്മറിൽ ഹാലണ്ട് ബോറൂസിയ വിടുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ സജീവമാണ്. പക്ഷേ താരം ഏത് ക്ലബ്ബിലേക്ക് ചേക്കേറും എന്നുള്ളതാണ് ഇനി വ്യക്തമാവാനുള്ളത്. റയൽ മാഡ്രിഡും താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ റയലിനെ സംബന്ധിച്ചിടത്തോളം അവർ പ്രഥമ പരിഗണന നൽകുന്നത് കിലിയൻ എംബപ്പേയെ സ്വന്തമാക്കുന്നതിനാണ്. രണ്ടുപേരെയും ഒരുമിച്ച് ടീമിലേക്ക് എത്തിക്കാനും റയൽ പ്രസിഡന്റ് പെരസിന് പദ്ധതിയുണ്ട്.

അതേസമയം എഫ്സി ബാഴ്സലോണയും ഹാലണ്ടിനെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയാണ് ഇപ്പോൾ മുമ്പിൽ നിൽക്കുന്നത് എന്നാണ് ഏറ്റവും പുതിയ റൂമറുകൾ.

Leave a Reply

Your email address will not be published. Required fields are marked *