ജിങ്കനെതിരെ നടപടിയില്ല,വെറും വാണിങ് നൽകി AIFF!

കഴിഞ്ഞ ATK മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ വഴങ്ങിയ ഗോളായിരുന്നു ബ്ലാസ്റ്റേഴ്സിന് വിനയായിരുന്നത്. എന്നാൽ ആ മത്സരം ശ്രദ്ധ നേടിയിരുന്നത് സൂപ്പർ താരം ജിങ്കനുമായിരുന്നു ബന്ധപ്പെട്ടു കൊണ്ടായിരുന്നു.

ആ മത്സരത്തിനിടയിൽ ഒരു സ്ത്രീവിരുദ്ധ പരാമർശം ജിങ്കൻ നടത്തിയിരുന്നു.ബ്ലാസ്റ്റേഴ്സിനെ പരിഹസിച്ച് കൊണ്ടും സ്ത്രീകളെ അധിക്ഷേപിച്ച് കൊണ്ടുമായിരുന്നു ജിങ്കൻ ആ പ്രസ്താവന നടത്തിയിരുന്നത്. എന്നാൽ ഇത് വലിയ വിവാദം സൃഷ്ടിച്ചു. ഇതോടുകൂടി ജിങ്കൻ മാപ്പ് പറയുകയും ചെയ്തിരുന്നു.ജിങ്കൻ ചെയ്തത് വലിയ കുറ്റമായിട്ടുപോലും അധികൃതർ ഇതുവരെ അദ്ദേഹത്തിനെതിരെ നടപടി എടുത്തിരുന്നില്ല.

ഇപ്പോഴിതാ ജിങ്കനെതിരെ നടപടി ഉണ്ടാവില്ല എന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.പകരം AIFF ന്റെ അച്ചടക്ക കമ്മിറ്റി കേവലമൊരു വാണിങ്ങാണ് ജിങ്കന് നൽകിയിരിക്കുന്നത്. താരം സോഷ്യൽ മീഡിയയിൽ നടത്തിയ മാപ്പ് പരിഗണിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് AIFF എത്തിച്ചേർന്നിരിക്കുന്നത്.എന്നാൽ ഇനി ആവർത്തിച്ചാൽ നടപടിയുണ്ടാകുമെന്നും AIFF അറിയിച്ചിട്ടുണ്ട്.

ഏതായാലും അതീവ ഗുരുതരമായ ഒരു തെറ്റ് ചെയ്തിട്ട് പോലും ജിങ്കനെതിരെ AIFF നടപടി എടുക്കാത്തത് പലരെയും അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *