ലീഗ് വൺ,അസിസ്റ്റിൽ മുന്നോട്ട് കുതിച്ച് മെസ്സി!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജി സെന്റ് എറ്റിനിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ഇരട്ട ഗോളുകളാണ് പിഎസ്ജിക്ക് ഇത്തരത്തിലുള്ള ഒരു വിജയം സമ്മാനിച്ചത്. ശേഷിച്ച ഗോൾ ഡാനിലോ പെരീരയുടെ വകയായിരുന്നു. മത്സരത്തിൽ ഇരട്ട അസിസ്റ്റുകളുമായി സൂപ്പർ താരം ലയണൽ മെസ്സി തിളങ്ങുകയും ചെയ്തു.എംബപ്പേയാണ് ശേഷിച്ച അസിസ്റ്റ് സ്വന്തമാക്കിയത്.26 മത്സരങ്ങളിൽനിന്ന് 62 പോയിന്റുള്ള പിഎസ്ജി തന്നെയാണ് ഒന്നാമത്.
Leo Messi’s game in numbers ⚡️🇦🇷
— FC Barcelona Fans Nation (@fcbfn_live) February 26, 2022
• 2 assists
• 87 touches
• 6 key passes
• 5 longs balls
• 3 dribbles
• 5 duels won
Great game 👏🏻 pic.twitter.com/GO3SAWMLz3
ഏതായാലും ഈ അസിസ്റ്റ് നേട്ടത്തോടെ കൂടി ലീഗ് വണ്ണിലെ അസിസ്റ്റിന്റെ കാര്യത്തിൽ മെസ്സി ഒരു കുതിപ്പ് തന്നെ നടത്തിയിട്ടുണ്ട്. നിലവിൽ 10 അസിസ്റ്റുകളാണ് ലീഗ് വണ്ണിൽ മെസ്സിയുടെ പേരിലുള്ളത്.10 അസിസ്റ്റുകൾ തന്നെയുള്ള സഹതാരം കിലിയൻ എംബപ്പേയോടൊപ്പം ഒന്നാം പങ്കിടുകയാണ് നിലവിൽ മെസ്സി.16 മത്സരങ്ങളിൽ നിന്നാണ് മെസ്സി 10 അസിസ്റ്റുകൾ സ്വന്തമാക്കിയത്.24 മത്സരങ്ങളിൽ നിന്നാണ് എംബപ്പേ 10 അസിസ്റ്റുകൾ കരസ്ഥമാക്കിയത്.ഏതായാലും ഗോളിന്റെ കാര്യത്തിൽ ലീഗ് വണ്ണിൽ മെസ്സി ഒരല്പം പിറകിൽ ആണെങ്കിലും ഗോൾ ഒരുക്കുന്ന കാര്യത്തിൽ മെസ്സി തന്നെയാണ് നമ്പർ വൺ.