റയലിനെതിരെ മെസ്സി മിന്നിയോ? അതോ മങ്ങിയോ? പോച്ചെട്ടിനോ വിലയിരുത്തുന്നു!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ റയലിനെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ഒരു ഗോളിനായിരുന്നു പിഎസ്ജിയുടെ വിജയം. സൂപ്പർ താരം എംബപ്പേയായിരുന്നു പിഎസ്ജിയുടെ ഗോൾ നേടിയത്.
എന്നാൽ മറ്റൊരു സൂപ്പർതാരമായ മെസ്സിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു നിമിഷം ഈ മത്സരത്തിലുണ്ട്. എന്തെന്നാൽ പിഎസ്ജിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി മെസ്സി പാഴാക്കിയിരുന്നു.
എന്നാൽ പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോ മെസ്സിക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.മെസ്സി മികച്ച പ്രകടനമാണ് മത്സരത്തിൽ നടത്തിയതെന്നും പെനാൽറ്റി പാഴായത് ഏതു താരത്തിന് വേണമെങ്കിലും സംഭവിക്കാമെന്നുമാണ് പോച്ചെട്ടിനോ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Video: Pochettino Reacts to Messi’s Overall Performance Against Real Madrid https://t.co/nTL2Lt6LGg
— PSG Talk (@PSGTalk) February 16, 2022
” സാധാരണയേക്കാൾ മികച്ച രൂപത്തിലാണ് ടീം കളിച്ചത് എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.മെസ്സി പെനാൽറ്റി പാഴാക്കിയെങ്കിലും മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്.പെനാൽറ്റി പാഴായത് ഏത് താരത്തിന് വേണമെങ്കിലും സംഭവിക്കാം.ഒഫൻസീവ് ഓപ്ഷൻ മെസ്സിയുടെ നിയന്ത്രണത്തിലായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷത്തിലാണ് ഞങ്ങൾ വിജയിച്ചു കയറിയത്. അത് പലപ്പോഴും സംഭവിക്കാറുണ്ട്.അതൊരു ക്രെഡിറ്റ് തന്നെയാണ് ” ഇതാണ് പിഎസ്ജിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മാർച്ച് ഒമ്പതാം തീയതിയാണ് ഇതിന്റെ രണ്ടാംപാദ മത്സരം നടക്കുക.റയലിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ചാണ് ഈയൊരു പോരാട്ടം അരങ്ങേറുക.