നമ്മൾ ജയിക്കും : ഒരു ഗോളിന് പിന്നിട്ട് നിൽക്കെ,രണ്ട് മിനുട്ട് മാത്രം ശേഷിക്കെ ക്രിസ്റ്റ്യാനോ നൽകിയ ഉറപ്പിനെ കുറിച്ച് പിഎസ്ജി താരം പറയുന്നു!
കഴിഞ്ഞ വർഷം നടന്ന വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ അയർലൻഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 89-ആം മിനുട്ട് വരെ പോർച്ചുഗൽ ഒരു ഗോളിന് പിറകിലായിരുന്നു.എന്നാൽ പിന്നീട് രണ്ടു ഗോളുകൾ നേടിക്കൊണ്ട് ക്രിസ്റ്റ്യാനോ പോർച്ചുഗല്ലിനെ രക്ഷിച്ചെടുക്കുകയായിരുന്നു.
ഏതായാലും ഈ മത്സരത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ പിഎസ്ജിയുടെ പോർച്ചുഗീസ് താരമായ ഡാനിലോ പെരീര പങ്കുവെച്ചിട്ടുണ്ട്.അതായത് ഒരു ഗോളിന് പിന്നിട്ട് നിൽക്കെ,മത്സരം അവസാനിക്കാൻ രണ്ടു മിനിട്ട് മാത്രം ശേഷിക്കെ പോർച്ചുഗൽ വിജയിക്കുമെന്നുള്ള ഉറപ്പ് ക്രിസ്റ്റ്യാനോ തന്റെ സഹതാരങ്ങൾക്ക് നൽകിയിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.ഡാനിലോയുടെ വാക്കുകൾ ഇങ്ങനെയാണ്.
PSG midfielder Danilo Pereira recounts how Cristiano Ronaldo promised the Portugal bench they'd win from a goal behind with two minutes left before scoring twice. (OF)https://t.co/rCKWR4WR7U
— Get French Football News (@GFFN) February 14, 2022
” മത്സരം അവസാനിക്കാൻ രണ്ട് മിനിറ്റ് മാത്രമാണ് ശേഷിക്കുന്നത്,ഞങ്ങൾ ഒരു ഗോളിന് പുറകിൽ നിൽക്കുന്ന സമയം. ക്രിസ്റ്റ്യാനോ റൊണാൾഡോ വെള്ളം കുടിക്കാൻ വേണ്ടി സൈഡ് ബെഞ്ചിന്റെ അരികിലേക്ക് വന്നു. എന്നിട്ട് സൈഡ് ബെഞ്ചിൽ ഇരിക്കുന്ന ഞങ്ങളോട് പറഞ്ഞു. “പേടിക്കേണ്ട ആവശ്യമില്ല, നമ്മൾ ഈ മത്സരം വിജയിക്കും.ഇത് കേട്ട ഞാൻ സ്റ്റേഡിയത്തിലെ സ്ക്രീനിലേക്ക് നോക്കി.സമയം 88 മിനുട്ട് ആയിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട ഞാൻ അമ്പരന്നു. പക്ഷേ ഞാനൊന്നും പറഞ്ഞില്ല, മത്സരത്തിന്റെ അവസാനത്തിൽ ഞങ്ങൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചു.അദ്ദേഹം 89-ആം മിനുട്ടിലും 96-ആം മിനുട്ടിലും ഗോൾ നേടി ” ഇതാണ് ഡാനിലോ പറഞ്ഞത്.
ഫുട്ബോൾ ലോകത്ത് അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോ.എന്നാൽ പോർച്ചുഗല്ലിന്റെ വേൾഡ് കപ്പ് യോഗ്യത ഇപ്പോഴും തുലാസിലാണ്.