ക്രിസ്റ്റ്യാനോ ഒരു മോശം ഉദാഹരണം: വിമർശനവുമായി മുൻ താരം!

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചെടുത്തോളം ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് അദ്ദേഹമിപ്പോൾ കടന്നുപോകുന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ഗോൾ പോലും നേടാൻ താരത്തിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ 10 വർഷത്തിനിടെ ക്രിസ്റ്റ്യാനോ നേരിടുന്ന ഏറ്റവും വലിയ ഗോൾ വരൾച്ചയാണിത്.

ഏതായാലും താരത്തിനെതിരെ വിമർശനവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോൾ ഇൻസ് രംഗത്ത് വന്നിട്ടുണ്ട്.ക്രിസ്റ്റ്യാനോ സഹതാരങ്ങൾക്കൊക്കെ ഒരു മോശം ഉദാഹരണമാണ് എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്.ഇൻസിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” 19 വർഷങ്ങൾക്ക് മുമ്പ് ഓൾഡ് ട്രഫോഡിലേക്ക് വന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയല്ല ഇത്.മറിച്ച് 37-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.അദ്ദേഹം ക്ലബ്ബിനും യുവതാരങ്ങൾക്കും ഗുണമാവുമെന്നാണ് പലരും കരുതുന്നത്.പക്ഷെ അദ്ദേഹം പെട്ടന്ന് ടണലിലേക്ക് നടക്കുകയും സാധനസാമഗ്രികൾ വലിച്ചെറിയുകയും ചെയ്യുന്നത് കാണാം.എന്നെ സംബന്ധിച്ചെടുത്തോളം അദ്ദേഹമൊരു മോശം ഉദാഹരണമാണ്. അദ്ദേഹം കരിയറിന്റെ അവസാനഘട്ടത്തിലാണ്.ബേൺലിയെ പോലെ പോയിന്റ് ടേബിളിൽ താഴെ നിൽക്കുന്ന ഒരു ടീമിനെതിരെ അദ്ദേഹം സ്റ്റാർട്ട് ചെയ്തിട്ടില്ലെങ്കിൽ കാര്യമായിട്ട് എന്തോ പ്രശ്നമുണ്ട്.അത്‌ ടീമിന്റെ പ്രശ്നമാണ്,പക്ഷെ അതിപ്പോൾ ക്രിസ്റ്റ്യാനോയുടെ മാത്രം പ്രശ്നമായി മാറുന്നു ” ഇൻസ് പറഞ്ഞു.

ഇനി യുണൈറ്റഡിന്റെ എതിരാളികൾ ബ്രയിറ്റണാണ്. ഈ മത്സരത്തിലെങ്കിലും റൊണാൾഡോ ഗോൾ വരൾച്ചക്ക് വിരാമമിടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *