ഉയർത്തെഴുന്നേൽപ്പിന്റെ തുടക്കം,ക്യാമ്പ് നൗവിലേക്ക് സന്തോഷം തിരികെ കൊണ്ടുവന്ന് സാവി!

കഴിഞ്ഞ ലാലിഗ മത്സരത്തിൽ വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ മിന്നുന്ന വിജയം നേടാൻ ബാഴ്സക്ക് സാധിച്ചിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബാഴ്സ ജയം സ്വന്തമാക്കിയത്. മികച്ച പ്രകടനമായിരുന്നു ബാഴ്സ മത്സരത്തിൽ പുറത്തെടുത്തത്.

ഏതായാലും ബാഴ്സയുടെ പരിശീലകനായി ചുമതലയേറ്റ സാവി പതിയെ പതിയെ ബാഴ്സയെ കൈപിടിച്ചുയർത്തുകയാണ്.ഇതുവരെ സാവിക്ക് കീഴിൽ പത്ത് മത്സരങ്ങളാണ് ബാഴ്സ ലീഗിൽ കളിച്ചിട്ടുള്ളത്.അതിൽ ആറെണ്ണത്തിൽ വിജയിച്ചു.മൂന്ന് സമനിലയും ഒരു തോൽവിയും വഴങ്ങി.ടീമിനെ നാലാം സ്ഥാനത്ത് എത്തിക്കാനും സാധിച്ചു.

സാവി വന്നതോട് കൂടി ബാഴ്സയിൽ ഉണ്ടായ ചില മാറ്റങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.

ഒന്നാമതായി ടീമിന്റെ കാര്യക്ഷമത വർദ്ധിച്ചു എന്നുള്ളതാണ്. പ്രത്യേകിച്ച് മുന്നേറ്റനിരയിൽ ഗോളുകൾ കണ്ടെത്താൻ ബാഴ്സക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്.

അടുത്തത് ഗോൾ നേടുക എന്നുള്ളത് എല്ലാവരുടെയും ഉത്തരവാദിത്വമായി മാറി എന്നുള്ളതാണ്.അതായത് മുന്നേറ്റനിരക്കാർ മാത്രമല്ല സാവിയുടെ ബാഴ്സയിൽ ഗോൾ നേടുന്നത്. കഴിഞ്ഞ മത്സരത്തിൽ മൂന്ന് ഗോളുകൾ നേടിയത് ഡിഫൻഡർമാരായിരുന്നു.

കൂടാതെ ഒരു പോരാട്ടവീര്യം ടീമിന് കൈവന്നിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളിന് പിറകിൽനിന്ന ബാഴ്സയാണ് 4 ഗോളുകൾ പിന്നീട് നേടിയത്.10 പേരായി ചുരുങ്ങിയിട്ടും ബാഴ്സ പിടിച്ചു നിന്നതും ഇതിനോട് ചേർത്ത് വായിക്കാം.

മറ്റൊന്ന് ഷോർട് പാസുകൾ വർധിച്ചു എന്നുള്ളത്.നല്ല രൂപത്തിലുള്ള പാസിംഗ് ഗെയിം ഇപ്പോൾ ബാഴ്സയിൽ കാണാൻ സാധിക്കും.

അതിനേക്കാളുപരി ക്യാമ്പ് നൗവിലേക്ക് ആരാധകർ മടങ്ങിയെത്തുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്ബ് വിട്ടതിനുശേഷം ക്യാമ്പ് നൗവിൽ കാണികൾ കുറവായിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ 75000-ത്തോളം ആരാധകരാണ് തടിച്ചുകൂടിയത്.

ലാലിഗയിൽ സാവി വരുന്നതിന് മുമ്പ് ഒമ്പതാം സ്ഥാനത്തുണ്ടായിരുന്ന ബാഴ്സ ഇപ്പോൾ നാലാം സ്ഥാനത്താണ്.കൂടാതെ താരങ്ങൾ എല്ലാവരും വലിയ രൂപത്തിലുള്ള ആവേശത്തിലാണ്.താരങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളെ ല്ലാം ഇതിന് തെളിവുമാണ്.

കൂടാതെ നിരവധി സൂപ്പർതാരങ്ങൾ ടീമിലേക്ക് എത്തിയത് ആരാധകരുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നുമുണ്ട് ഏതായാലും ഈ മാറ്റത്തിനെല്ലാം ബാഴ്സ നന്ദി പറയേണ്ടത് സാവി എന്ന പരിശീലകനോടാണ്.

Leave a Reply

Your email address will not be published. Required fields are marked *