മെസ്സിക്കൊപ്പം കളിക്കണം,10-ആം നമ്പർ വിട്ടു നൽകാൻ തയ്യാർ : ന്യൂവെൽസിന്റെ ‘നെക്സ്റ്റ് മെസ്സി ‘പറയുന്നു!

ന്യൂവെൽസ് ഓൾഡ് ബോയ്സിലൂടെ ഉദയം ചെയ്ത് ലോകത്തോളം വളർന്ന താരമാണ് ലയണൽ മെസ്സി.മെസ്സി എന്ന നാമം ലോകത്തിന് തന്നെ ചിരപരിചിതമാണ്.എന്നാൽ മറ്റൊരു മെസ്സി കൂടി ന്യൂവെൽസിൽ ഇപ്പോൾ പന്ത് തട്ടുന്നുണ്ട്.വോക്കിൻ മെസ്സി എന്ന താരം നിലവിൽ ന്യൂവെൽസിന്റെ അണ്ടർ 20 ടീമിന് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.പത്താം നമ്പർ ജേഴ്‌സിയാണ് താരമിപ്പോൾ അണിയുന്നത്.പല ആരാധകരും നെക്സ്റ്റ് മെസ്സി എന്നാണ് വോക്കിൻ മെസ്സിയെ ഇപ്പോൾ വിശേഷിപ്പിച്ചു കൊണ്ടിരിക്കുന്നത്.

പല ന്യൂവെൽസ് ആരാധകരും ആഗ്രഹിക്കുന്ന പോലെ ലയണൽ മെസ്സി ന്യൂവെൽസിലേക്ക് തിരിച്ചെത്തണമെന്നാണ് വോക്കിന്റെയും ആഗ്രഹം.മെസ്സിക്കൊപ്പം കളിക്കണമെന്നും മെസ്സി എത്തിയാൽ പത്താം നമ്പർ ജഴ്സി വിട്ടുനൽകാൻ തയ്യാറാണെന്നും വോക്കിൻ ഇപ്പോൾ തുറന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” എല്ലാവരും എന്നോട് ചോദിക്കാറുണ്ട് ലയണൽ മെസ്സിയുമായി എന്തെങ്കിലും കുടുംബ ബന്ധം ഉണ്ടോ എന്നുള്ളത്.പക്ഷെ ഇതൊരു സാധാരണ രൂപത്തിലുള്ള യാദൃശ്ചികം മാത്രമാണ്.ഞാൻ താമസിക്കുന്നിടത്ത് മെസ്സി എന്ന് സർനെയിമുള്ള മൂന്ന് കുടുംബങ്ങളുണ്ട്.മെസ്സി എന്ന പേര് ലോകത്തിനു മുഴുവനുമറിയാം എന്നുള്ളത് സാധാരണമായ ഒരു കാര്യമാണ്.ഞാനൊരു ഫുട്ബോളർ കൂടി ആയതു കൊണ്ടാണ് കൂടുതൽ റിലേറ്റ് ചെയ്യാൻ സാധിക്കുന്നത്.അദ്ദേഹത്തെ പോലെ ഞാനും ന്യൂവെല്ലിലാണ്.പത്താം നമ്പർ ജേഴ്സി തന്നെയാണ് ഞാനും അണിയുന്നത്.മെസ്സി ഇങ്ങോട്ട് തിരികെ വന്നു അദ്ദേഹത്തോടൊപ്പം കളിക്കാൻ സാധിച്ചാൽ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം അതായിരിക്കും. മാത്രമല്ല പത്താം നമ്പർ ജേഴ്സി അദ്ദേഹത്തിനുവേണ്ടി ഞാൻ വിട്ടു നൽകുകയും ചെയ്യും ” വോക്കിൻ മെസ്സി പറഞ്ഞു.

1995 മുതൽ 2000 വരെ ന്യൂവെൽസ് ഓൾഡ് ബോയ്സിന്റെ യൂത്ത് ടീമിൽ കളിച്ചിട്ടുള്ള താരമാണ് ലയണൽ മെസ്സി.അതിന് ശേഷമാണ് അദ്ദേഹം എഫ്സി ബാഴ്സലോണയിലേക്ക് ചേക്കേറിയത്.

Leave a Reply

Your email address will not be published. Required fields are marked *