വിരമിക്കുകയാണ് : തുറന്ന് പ്രഖ്യാപിച്ച് സിയെച്ച്!

ഈ കഴിഞ്ഞ ആഫ്ക്കോൺ ടൂർണമെന്റിൽ ഈജിപ്തിനോട് പരാജയപ്പെട്ടായിരുന്നു മൊറോക്കോ പുറത്തായിരുന്നത്.എന്നാൽ സൂപ്പർ താരം ഹാക്കിം സിയെച്ചിന് ഈ ടൂർണമെന്റിനുള്ള സ്‌ക്വാഡിൽ ഇടം നേടാൻ സാധിച്ചിരുന്നില്ല.പരിശീലകനായ വാഹിദ് ഹലിഹോഡിച്ച് മോശം പെരുമാറ്റം ആരോപിച്ച് താരത്തെ ഒഴിവാക്കുകയായിരുന്നു.ടൂർണമെന്റിൽ നിന്നും പുറത്തായതിന് ശേഷവും തന്റെ തീരുമാനത്തിൽ അദ്ദേഹം ഉറച്ചു നിൽക്കുകയായിരുന്നു.താരത്തിന്റെ പേര് മെസ്സി എന്നാണെങ്കിൽ പോലും താൻ ഉൾപ്പെടുത്തുമായിരുന്നില്ല എന്നാണ് വാഹിദ് പറഞ്ഞിരുന്നത്.

ഇതോടെ ഹാക്കിം സിയെച്ച് രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്.മോറോക്കോക്ക് വേണ്ടി ഇനി കളിക്കില്ല എന്നാണ് സിയെച്ച് തുറന്നുപറഞ്ഞത്. പരിശീലകൻ പറയുന്നതെല്ലാം നുണകളാണെന്നും സിയെച്ച് കൂട്ടിച്ചേർത്തിട്ടുണ്ട്.തന്റെ 28-ആം വയസ്സിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം എഡി സ്പോർട്സ് ടിവിയോട് സംസാരിക്കുകയായിരുന്നു താരം.സിയെച്ചിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്കവരെ മനസ്സിലാവും.പക്ഷെ ഇനി ഞാൻ മൊറോക്കൻ നാഷണൽ ടീമിലേക്ക് മടങ്ങി പോവില്ല. ഇതെന്റെ അന്തിമ തീരുമാനമാണ്.അവിടെ കാര്യങ്ങൾ ഏത് രൂപത്തിലാണ് മുന്നോട്ടു പോകുന്നതെന്ന് എനിക്ക് വ്യക്തമാണ്.ഞാനിപ്പോൾ എന്റെ ക്ലബ്ബിന്റെ കാര്യത്തിൽ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.അദ്ദേഹം എടുത്ത തീരുമാനത്തെ നിങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്.അതിനോടൊപ്പം ഒരുപാട് നുണകളുമുണ്ട്.എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരിക്കലും നാഷണൽ ടീമിലേക്ക് മടങ്ങില്ല. കാര്യങ്ങൾ എനിക്ക് മനസ്സിലാവും, പക്ഷേ ആരാധകരോട് ഞാൻ സോറി പറയുന്നു. കാരണം അത്തരമൊരു സാഹചര്യത്തിലാണ് നമ്മൾ ഉള്ളത് ” ഇതാണ് സിയെച്ച് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ജൂണിൽ ബുർകിനോ ഫാസോക്കെതിരെയുള്ള സൗഹൃദമത്സരത്തിലാണ് സിയെച്ച് അവസാനമായി മൊറോക്കോക്ക് വേണ്ടി കളിച്ചത്.അതിന് ശേഷമാണ് മോശം പെരുമാറ്റം ആരോപിച്ച് പരിശീലകൻ താരത്തെ പുറത്താക്കിയത്.ഇതുവരെ മോറോക്കോക്ക് വേണ്ടി 40 മത്സരങ്ങൾ കളിച്ച താരം 17 ഗോളുകൾ നേടിയിട്ടുണ്ട്.ആറ് ഗോളുകളാണ് ഈ സീസണിൽ ചെൽസിക്കു വേണ്ടി താരം നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *