ഡെമ്പലെ തെറ്റുകാരൻ തന്നെ,മാപ്പില്ല : ആഞ്ഞടിച്ച് സ്റ്റോയ്ച്ച്കോവ്

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ സൂപ്പർ താരമായ ഒസ്മാൻ ഡെമ്പലെ ക്ലബ്‌ വിടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.എന്നാൽ താരത്തിന് അതിന് സാധിച്ചിരുന്നില്ല.തുടർന്ന് താരം ബാഴ്സയിൽ തന്നെ തുടരുകയായിരുന്നു.കഴിഞ്ഞ അത്ലറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരത്തിനിടെ സ്വന്തം കാണികൾ ഡെമ്പലെയെ കൂവി വിളിക്കുകയും ചെയ്തിരുന്നു.

ഏതായാലും ഡെമ്പലെക്കെതിരെ വീണ്ടും രൂക്ഷവിമർശനമുയർത്തിക്കൊണ്ടു രംഗത്തുവന്നിരിക്കുകയാണ് ഇതിഹാസതാരമായ ഹ്രിസ്റ്റോ സ്റ്റോയ്ച്ച്കോവ്.ഡെമ്പലെ തെറ്റുകാരൻ ആണെന്നും അദ്ദേഹത്തോട് പൊറുക്കാനാവില്ല എന്നുമാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.ഡെമ്പലെ ക്ലബിന്റെ ചരിത്രമറിയാത്തവൻ ആണെന്നും ഇദ്ദേഹം ആവർത്തിച്ചു.സ്റ്റോയ്ച്ച്കോവിന്റെ വാക്കുകൾ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഡെമ്പലെ തെറ്റുകാരൻ തന്നെയാണ് എന്നാണ് ഞാൻ കരുതുന്നത്.അത്കൊണ്ട് തന്നെ എനിക്ക് പൊറുക്കാനാവില്ല.ആരാധകർ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യില്ല എന്നുള്ളത് അദ്ദേഹത്തിനറിയാം.തന്റെ മെന്റാലിറ്റി ഡെമ്പലെ മാറ്റേണ്ടതുണ്ട്.അദ്ദേഹത്തിന്റെ പ്രശ്നം എന്തെന്നാൽ ബാഴ്സയുടെ ചരിത്രം അറിയില്ല എന്നുള്ളതാണ്.അദ്ദേഹത്തിന് ബാഴ്സ എത്ര സാലറി നൽകുന്നു എന്നുള്ളതല്ല എനിക്ക് താല്പര്യമുള്ള വിഷയം.മറിച്ച് അദ്ദേഹം മത്സരങ്ങളിൽ എങ്ങനെ കളിക്കുന്നു എന്നുള്ളതാണ് എനിക്ക് താല്പര്യമുള്ള കാര്യം.അദ്ദേഹത്തിന് ക്വാളിറ്റിയുണ്ട്.വേഗതും ഗോൾ നേടാനുള്ള കഴിവുമുണ്ട്.പക്ഷെ പരിതസ്ഥിതിയാണ് പ്രശ്നം ” ഇതാണ് സ്റ്റോയ്ച്ച്കോവ് പറഞ്ഞിട്ടുള്ളത്.

ഡെമ്പലെയെ കൂവരുത് എന്ന് അപേക്ഷിച്ചു കൊണ്ട് സാവി രംഗത്ത് വന്നിരുന്നു.ഈ സീസണോട് കൂടി കരാർ അവസാനിക്കുന്ന താരം വരുന്ന സമ്മറിൽ ക്ലബ്ബ് വിടാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *