ഖത്തർ വേൾഡ് കപ്പ് കിരീടം ആര് നേടും ? ബെറ്റിങ് ഓഡ്സ് ഇങ്ങനെ!
ഫുട്ബോൾ ലോകം മാത്രമല്ല,ലോകമൊന്നടങ്കം ഇപ്പോൾ കാത്തിരിക്കുന്നത് ഈ വർഷം നടക്കുന്ന ഫിഫ വേൾഡ് കപ്പിനു വേണ്ടിയാണ്. നവംബർ 21-ആം തിയ്യതി മുതൽ ഖത്തറിൽ വെച്ചാണ് ഈ വേൾഡ് കപ്പ് നടക്കുക.15 ടീമുകൾ ഇതിനോടകം തന്നെ വേൾഡ് കപ്പിന് യോഗ്യത നേടി കഴിഞ്ഞു.ആകെ 32 ടീമുകളാണ് കനക കിരീടത്തിനായി മാറ്റുരക്കുക.
ഈ വേൾഡ് കപ്പ് കിരീടം ആര് ചൂടും? പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം കിരീട സാധ്യതകളെ ഒന്ന് വിശകലനം ചെയ്തിട്ടുണ്ട്.ബെറ്റിങ് ഓഡ്സിന്റെ അടിസ്ഥാനത്തിലാണ് കിരീട സാധ്യതകൾ നിർണയിക്കപ്പെട്ടിട്ടുള്ളത്. നമുക്ക് അതൊന്ന് പരിശോധിക്കാം.
ഇത്തവണത്തെ വേൾഡ് കപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് രണ്ട് ടീമുകൾക്കാണ്.നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ്,ലാറ്റിനമേരിക്കൻ വമ്പന്മാരായ ബ്രസീൽ എന്നിവരാണ് കിരീടം ചൂടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമുകൾ.6/1 സാധ്യതയാണ് ഇവർക്ക് കൽപ്പിക്കപ്പെടുന്നത്.
— Murshid Ramankulam (@Mohamme71783726) February 3, 2022
തൊട്ട് പിറകിൽ വരുന്നത് ഇംഗ്ലണ്ടാണ്.7/1 സാധ്യതയാണ് നിലവിലെ യൂറോകപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിന് കൽപ്പിക്കപ്പെടുന്നത്.തൊട്ട് പിറകിൽ സ്പെയിൻ വരുന്നു.8/1 സാധ്യതയാണ് ഇവർക്കുള്ളത്.പിന്നീടാണ് അർജന്റീനയും ജർമനിയും വരുന്നത്.10/1 സാധ്യതയാണ് ഈ രണ്ട് ടീമുകൾക്കും ഉള്ളത്.
അതേസമയം ഇറ്റലി ഇതുവരെ വേൾഡ് കപ്പിന് യോഗ്യത ഉറപ്പിക്കാത്ത ടീമാണ്.പക്ഷെ ഇവർക്കും കിരീട സാധ്യതയുണ്ട്.12/1 സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്.ബെൽജിയത്തിനും 12/1 സാധ്യതയുണ്ട്.നെതർലാന്റ്സിന് 16/1 സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്.
അതേസമയം ക്രിസ്റ്റ്യാനോയുടെ പോർച്ചുഗൽ ഇതുവരെ വേൾഡ് കപ്പിന് യോഗ്യത ഉറപ്പ് ആക്കിയിട്ടില്ല.എന്നിരുന്നാലും 25/1 സാധ്യത ഇവർക്ക് കൽപ്പിക്കപ്പെടുന്നുണ്ട്.
ക്രോയേഷ്യ,കൊളമ്പിയ,ഉറുഗ്വ, അൾജീരിയ,നൈജീരിയ,അമേരിക്ക,മെക്സിക്കോ,ഖത്തർ, പോളണ്ട്,ഈജിപ്ത്,വെയിൽസ് എന്നിവർക്കും കിരീട സാധ്യതകളുണ്ട്.പക്ഷെ വളരെ കുറഞ്ഞ സാധ്യതകൾ മാത്രമാണ് ഇവർക്ക് കൽപ്പിക്കപ്പെടുന്നത്.
ഏതായാലും ഇത്തവണത്തെ വേൾഡ് കപ്പ് ജേതാക്കൾ ആരായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ.