എംബപ്പെ,നെയ്മർ എന്നിവരെ കുറിച്ച് മനസ്സ് തുറന്ന് റൊണാൾഡോ!
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ പെട്ടവരാണ് പിഎസ്ജിയുടെ സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും.2017 മുതൽ ഇതുവരെ പിഎസ്ജിയുടെ നിർണായക താരങ്ങളാണ് ഇരുവരും.ഏതായാലും ഇരുതാരങ്ങളെ കുറിച്ചുമുള്ള തന്റെ അഭിപ്രായങ്ങൾ ഇപ്പോൾ ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ പങ്കു വെച്ചിട്ടുണ്ട്.
കിലിയൻ എംബപ്പേയെ ഭാവിയിൽ ഒന്നാം നമ്പറുകാരനാവാൻ സഹായിക്കുന്ന കാര്യങ്ങളാണ് റൊണാൾഡോ വിശദീകരിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം ബോബോ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.
” വളരെ കരുത്തനായ ഒരു താരമാണ് എംബപ്പെ. അദ്ദേഹത്തിന്റെ വേഗതയും ഗോളിന് മുന്നിലുള്ള ശാന്തതയുമെല്ലാം എംബപ്പേയെ ഒന്നാം നമ്പറുകാരൻ ആവുന്നതിലേക്ക് നയിക്കും ” റൊണാൾഡോ പറഞ്ഞു.
— Murshid Ramankulam (@Mohamme71783726) February 2, 2022
അതേസമയം നെയ്മർ ജൂനിയർ വേൾഡ് കപ്പ് ഉയർത്തണമെന്നുള്ള തന്റെ ആഗ്രഹവും ഇപ്പോൾ റൊണാൾഡോ പങ്കുവെച്ചിട്ടുണ്ട്.താൻ നെയ്മറെ ഇഷ്ടപ്പെടുന്നുവെന്നും റൊണാൾഡോ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
” നെയ്മർ ജൂനിയർക്ക് വേൾഡ് കപ്പ് നേടാനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അദ്ദേഹമിപ്പോൾ ഗോളുകളുടെ കണക്കിൽ എന്നെ മറികടന്നു.സീക്കോ,റൊമാരിയോ എന്നിവരെയൊക്കെ മറികടന്നിട്ടുണ്ട്. ഇനി അഞ്ചു ഗോളുകൾ കൂടി നേടിയാൽ പെലെയെ മറികടക്കാം. ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. ഒരുപാട് ഗോളുകൾ നെയ്മർ നേടാറുണ്ട്.കുറഞ്ഞ വ്യക്തിഗത അവാർഡുകൾ ഉള്ളതിനാലും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെയുമാണ് പലരും വിമർശിക്കുന്നത്” ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.
നിലവിലെ വേൾഡ് കപ്പ് ചാമ്പ്യനാണ് എംബപ്പേ.അതേസമയം വരുന്ന വേൾഡ് കപ്പിന് ബ്രസീലും ഫ്രാൻസും യോഗ്യത നേടിയിട്ടുണ്ട്.