ഔബമയാങ്ങിന്റെ സൈനിങ് എന്ന് ഒഫീഷ്യലാവും? ലാപോർട്ട പറയുന്നു!

ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു.ഡാനി ആൽവസിനെയായിരുന്നു ആദ്യം ബാഴ്സ ടീമിലേക്ക് എത്തിച്ചത്.തുടർന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ ഫെറാൻ ടോറസിനെ സ്വന്തമാക്കി.പിന്നീട് വോൾവ്സിൽ നിന്നും അഡമ ട്രയോറെയെ കൂടി ബാഴ്സ റാഞ്ചുകയായിരുന്നു.

എന്നാൽ ഈ ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന്റെ അവസാന നിമിഷം മറ്റൊരു സൂപ്പർ താരത്തെ കൂടി ബാഴ്സ സ്വന്തമാക്കിയിരുന്നു.ആഴ്സണലിന്റെ ഔബമയാങ്ങിനെയാണ് കറ്റാലൻമാർ റാഞ്ചിയിരുന്നത്.എന്നാൽ താരത്തെ സൈൻ ചെയ്ത കാര്യം ബാഴ്സ ഇതുവരെ ഒഫീഷ്യലായി പ്രഖ്യാപിച്ചിട്ടില്ല.ആ പ്രഖ്യാപനം എന്നുണ്ടാവുമെന്നുള്ള കാര്യം ബാഴ്സയുടെ പ്രസിഡന്റായ ലപോർട്ട ഇപ്പോൾ പറഞ്ഞിട്ടുണ്ട്.ഈ ആഴ്ച്ചയുടെ അവസാനത്തിൽ ഓബമയാങ്ങിനെ അവതരിപ്പിക്കുമെന്നാണ് ബാഴ്സ പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലാപോർട്ടയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ട്രാൻസ്ഫർ മാർക്കറ്റ് അടക്കാൻ ഒരു മിനുട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് താരത്തിന്റെ ഡോക്യൂമെന്റെഷനുകൾ എത്തിയത്.എല്ലാം നല്ല രൂപത്തിൽ നടക്കുകയാണെങ്കിൽ,ഈ ആഴ്ച്ചയുടെ അവസാനത്തിൽ നമ്മൾ ഒബമയാങ്ങിനെ അവതരിപ്പിക്കും ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.

32-കാരനായ താരം ഗണ്ണേഴ്സിൽ നിന്നാണ് ബാഴ്സയിൽ എത്തുന്നത്.ഒന്നര വർഷത്തോളം കരാർ അവശേഷിക്കെ ആഴ്സണൽ അദ്ദേഹത്തിന്റെ കരാർ റദ്ദാക്കുകയായിരുന്നു.അത്കൊണ്ട് തന്നെ താരം പെർമെനന്റ് ഡീലിലാണ് ബാഴ്സയിൽ എത്തിയിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.ഏതായാലും മുന്നേറ്റനിരയെ ശക്തിപ്പെടുത്താൻ ഈ ട്രാൻസ്ഫർ ജാലകം വഴി ബാഴ്സക്ക് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *