റയലുമായി കരാറിലെത്തിയത് എംബപ്പേ നിഷേധിച്ചു?

കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർ താരം കിലിയൻ എംബപ്പേയുമായി ബന്ധപ്പെട്ട ഒരു ട്രാൻസ്ഫർ റൂമർ പുറത്തേക്ക് വന്നത്.എംബപ്പേ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡുമായി കരാറിൽ എത്തിയതായായിരുന്നു വാർത്ത. പ്രമുഖ ജർമ്മൻ മാധ്യമമായ സ്പോർട്ട് ബിൽഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്.ഭീമമായ സാലറി റയൽ വാഗ്ദാനം ചെയ്തുവെന്നും വരുന്ന സമ്മറിൽ എംബപ്പേ ഫ്രീ ഏജന്റായി കൊണ്ട് റയലിൽ എത്തുമെന്നുമായിരുന്നു ഇവരുടെ അവകാശവാദം.

എന്നാൽ ഇതിനെ തള്ളിക്കൊണ്ട് പ്രമുഖ ഫ്രഞ്ച് മാധ്യമമായ കനാൽ പ്ലസ് രംഗത്തുവന്നിട്ടുണ്ട്.അതായത് താൻ റയലുമായി കരാറിൽ എത്തി എന്നുള്ള കാര്യം എംബപ്പേ തന്നെ നിഷേധിച്ചു എന്നാണ് കനാൽ പ്ലസ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഇവർ റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

23-കാരനായ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക.താരം കരാർ പുതുക്കിയിട്ടില്ല.ഭാവിയെ കുറിച്ച് യാതൊരു വിധ തീരുമാനങ്ങളും ഇതുവരെ എടുത്തിട്ടില്ല.ചാമ്പ്യൻസ് ലീഗിന് ശേഷമായിരിക്കും എംബപ്പേ ഒരു അന്തിമ തീരുമാനം കൈക്കൊള്ളുക എന്നാണ് അനുമാനിക്കപ്പെടുന്നത്.

താരത്തെ നിലനിർത്താൻ തന്നെയാണ് പിഎസ്ജി ഇപ്പോഴും ശ്രമിക്കുന്നത്.ഒരു ചെറിയ കാലയളവിലേക്കുള്ള ഡീൽ ഓഫർ ചെയ്ത് കൊണ്ട് താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമമാണ് നിലവിൽ പിഎസ്ജി നടത്തുന്നത്.സിദാനെ പരിശീലകനായ കൊണ്ടുവരാൻ കഴിഞ്ഞാൽ എംബപ്പേയെ കൺവിൻസ് ചെയ്യാൻ സാധിക്കുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് പിഎസ്ജിയുള്ളത്.അതേസമയം താരത്തെ സ്വന്തമാക്കാൻ തന്നെയാണ് റയലിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *