അഡമ ട്രയോറയെ തിരിച്ചെത്തിച്ച് ബാഴ്സ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഇതുവരെ രണ്ട് സൈനിങ്ങുകളാണ് എഫ്സി ബാഴ്സലോണയുടെ പരിശീലകനായ സാവി നടത്തിയിട്ടുള്ളത്.ബ്രസീലിയൻ സൂപ്പർ താരങ്ങളായ ഡാനി ആൽവസിനെയും സ്പാനിഷ് സൂപ്പർ താരമായ ഫെറാൻ ടോറസിനെയുമാണ് ബാഴ്സ സ്വന്തമാക്കിയിട്ടുള്ളത്. ഈ ജനുവരി ട്രാൻസ്ഫർ ജാലകം അടക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.

എന്നാൽ മറ്റൊരു സ്പാനിഷ് സൂപ്പർ താരത്തെ കൂടി ബാഴ്സ തിരിച്ചെത്തിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.വോൾവ്സിന്റെ സൂപ്പർ താരമായ അഡമ ട്രയോറയെയാണ് ബാഴ്സ തിരിച്ചെത്തിച്ചിരിക്കുന്നത്.ഇക്കാര്യം ബാഴ്സ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.മറിച്ച് പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ സീസൺ അവസാനം വരെയുള്ള ലോൺ അടിസ്ഥാനത്തിലായിരിക്കും ട്രയോറെ ബാഴ്സയിൽ എത്തുക.ജൂൺ വരെയുള്ള താരത്തിന്റെ മുഴുവൻ സാലറിയും ബാഴ്സ തന്നെ നൽകും.ഈ സീസണിന് ശേഷം താരത്തെ സ്ഥിരപ്പെടുത്താനുള്ള ഓപ്ഷനും ബാഴ്സക്കുണ്ട്.30 മില്യൺ യുറോയായിരിക്കും ബാഴ്സ ഇതിനുവേണ്ടി ചെലവഴിക്കുക.

താരത്തെ രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ എന്നുള്ളതാണ് ഇപ്പോൾ ബാഴ്സയുടെ പ്രധാനപ്പെട്ട ഒരു ആശങ്ക.സൂപ്പർ താരം ഡെമ്പലെ ക്ലബ്ബ് വിടുകയാണെങ്കിൽ ട്രയോറെയെ രജിസ്റ്റർ ചെയ്യാൻ ബാഴ്സക്ക് സാധിച്ചേക്കും. അതുകൊണ്ടുതന്നെ താരത്തെ വിൽക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും ബാഴ്സ തുടരുകയാണ്.

ബാഴ്സയുടെ യൂത്ത് അക്കാദമിയിലൂടെ വളർന്ന താരമാണ് ട്രയോറെ.താരത്തിന്റെ വരവ് സാവിയുടെ മുന്നേറ്റ നിരക്ക് ഊർജ്ജം പകരുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *