നെയ്മറുടെ മെഡിക്കൽ റിപ്പോർട്ട് പുറത്ത്,ആരാധകർക്ക് സന്തോഷ വാർത്ത!
കഴിഞ്ഞ നവംബറിൽ നടന്ന സെന്റ് എറ്റിനിക്കെതിരെയുള്ള മത്സരത്തിലായിരുന്നു സൂപ്പർതാരം നെയ്മർ ജൂനിയർക്ക് ഗുരുതര പരിക്കേറ്റത്.താരത്തിന്റെ ഇടതു കാലിന്റെ ആങ്കിളിനാണ് പരിക്കേറ്റത്.തുടർന്ന് നെയ്മർ ജൂനിയർ ഇത്രയും കാലം കളത്തിന് പുറത്തായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം പിഎസ്ജി തങ്ങളുടെ ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്.നെയ്മറുടെ ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു സന്തോഷ വാർത്തയാണുള്ളത്.എന്തെന്നാൽ നെയ്മർ ജൂനിയർ പരിശീലനത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. നെയ്മർ ഓടാൻ ആരംഭിച്ചു എന്നാണ് പിഎസ്ജി നൽകിയിരിക്കുന്നത്. അവരുടെ മെഡിക്കൽ റിപ്പോർട്ടിൽ നൽകിയിരിക്കുന്നത് ഇങ്ങനെയാണ്.
” നെയ്മർ ഇന്ന് വീണ്ടും ഓടാൻ ആരംഭിച്ചിട്ടുണ്ട്.കളത്തിലെ റീകണ്ടീഷനിങ് ഘട്ടമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് ” ഇതാണ് പിഎസ്ജി അറിയിച്ചിരിക്കുന്നത്.
Medical update 📌@Aspetar
— Paris Saint-Germain (@PSG_English) January 26, 2022
https://t.co/SZ1pXladIW
കൂടാതെ ഡോണ്ണാരുമ,വൈനാൾഡം എന്നിവരുടെ മെഡിക്കൽ റിപ്പോർട്ട് കൂടി പിഎസ്ജി പുറത്തുവിട്ടിട്ടുണ്ട്.കാഫ് ഇഞ്ചുറിയുള്ള ഡോണ്ണാരുമ ഈ ആഴ്ച്ച അവസാനം പരിശീലനത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്.അതേസമയം വൈനാൾഡം പരിശീലനം ആരംഭിച്ചിട്ടുണ്ട്.താരം അടുത്ത ആഴ്ച്ചയിൽ സ്ക്വാഡിൽ മടങ്ങിയെത്തുമെന്നും പിഎസ്ജി കൂട്ടിച്ചേർത്തിട്ടുണ്ട്.
ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പിഎസ്ജിയുടെ എതിരാളികൾ റയൽമാഡ്രിഡാണ്. ഫെബ്രുവരി പതിനഞ്ചാം തീയതി പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ആദ്യപാദ പോരാട്ടം അരങ്ങേറുക. ഈ മത്സരത്തിന് നെയ്മർ ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കപ്പെടുന്നത്.നെയ്മറെ സംബന്ധിച്ചിടത്തോളം പരിക്കിൽ നിന്നും പൂർണ്ണമായും ഭേദമാവാനുള്ള സമയവും ലഭ്യമാണ്.