യെല്ലോ കാർഡ് കിട്ടിയാൽ പണിയാവും,അർജന്റൈൻ നിരയിൽ സൂക്ഷിക്കേണ്ടത് ഈ താരങ്ങൾ!

ഈ വർഷത്തെ തങ്ങളുടെ ആദ്യ മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റൈൻ ടീമുള്ളത്.വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ ചിലിയാണ് അർജന്റീനയുടെ എതിരാളികൾ. വരുന്ന വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:45-നാണ് ഈ മത്സരം അരങ്ങേറുക.ഇതിന് ശേഷമാണ് പിന്നീട് അർജന്റീന കൊളമ്പിയയെ നേരിടുക.

എന്നാൽ ചിലിക്കെതിരെ കളത്തിലേക്ക് ഇറങ്ങുമ്പോൾ പരിശീലകനായ സ്കലോണിക്ക് ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമുണ്ട്.അതായത് മധ്യ നിരയിലെ സ്ഥിര സാന്നിധ്യങ്ങളായ ലിയാൻഡ്രോ പരേഡസ്,റോഡ്രിഗോ ഡി പോൾ,ജിയോവാനി ലോ സെൽസോ എന്നിവർ യോഗ്യതാ റൗണ്ടിൽ ഒരു യെല്ലോ കാർഡ് വഴങ്ങിയിട്ടുണ്ട്.അത്കൊണ്ട് തന്നെ ഇവരിൽ ആരെങ്കിലും ചിലിക്കെതിരെയുള്ള മത്സരത്തിൽ യെല്ലോ കണ്ടാൽ അടുത്ത കൊളമ്പിയക്കെതിരെയുള്ള മത്സരം കളിക്കാൻ സാധിക്കില്ല.ഇതാണ് ആശങ്കയുണ്ടാക്കുന്ന കാര്യം.

നിലവിൽ ഡിഫന്ററായ ജർമ്മൻ പെസല്ല സസ്പെൻഷനിലാണ്. ചിലിക്കെതിരെയുള്ള മത്സരം താരത്തിന് നഷ്ടമാകും.മധ്യനിര താരമായ ഗിഡോ റോഡ്രിഗസ് നിലവിൽ കോവിഡിന്റെ പിടിയിലാണ്.അത്കൊണ്ട് തന്നെ ഈ ത്രയത്തെ മാറ്റിനിർത്തിയാൽ പപ്പു ഗോമസ്,ആല്ലിസ്റ്റർ എന്നിവരാണ് സ്‌കലോണിക്ക് അവശേഷിക്കുന്ന മിഡ്‌ഫീൽഡർമാർ.വേണമെങ്കിൽ ലിസാൻഡ്രോ മാർട്ടിനെസിനെ ഉപയോഗിക്കാം.പക്ഷെ ഈ മൂന്ന് താരങ്ങൾ യെല്ലോ കാർഡ് വഴങ്ങിയാൽ അത് കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ സ്‌കലോണിക്ക് തലവേദന സൃഷ്ടിക്കും.

നിലവിൽ പരിക്കും കോവിഡുമൊക്കെയായി പല താരങ്ങളെയും സ്‌കലോണിക്ക് ലഭ്യമല്ല. പക്ഷേ നേരത്തെ തന്നെ വേൾഡ് കപ്പിന് യോഗ്യത നേടിയത് അർജന്റീനക്ക് ആശ്വാസകരമായ ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *