മൊറാറ്റയെത്തുമോ? സാവിക്ക് ഗിഫ്റ്റ് നൽകികഴിഞ്ഞുവെന്ന് ബാഴ്‌സ ഡയറക്ടർ!
ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് എഫ്സി ബാഴ്സലോണ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരമായ ഫെറാൻ ടോറസിനെ സ്വന്തമാക്കിയത്.55 മില്യൺ യുറോയാണ് താരത്തിനായി എഫ്സി ബാഴ്സലോണ ചിലവഴിച്ചിട്ടുള്ളത്. എന്നാൽ ടോറസിനെ ഇതുവരെ രജിസ്റ്റർ ചെയ്യാൻ ബാഴ്‌സക്ക് സാധിച്ചിട്ടില്ല.വെയ്ജ് ബില്ലാണ് ഇപ്പോൾ ബാഴ്സക്ക് തടസ്സമായി നിലകൊള്ളുന്നത്.
അത്കൊണ്ട് തന്നെ കുറച്ചു താരങ്ങളെ ഒഴിവാക്കാനും അത് വഴി ചില താരങ്ങളെ ടീമിലേക്ക് എത്തിക്കാനും ബാഴ്‌സയിപ്പോൾ ഉദ്ദേശിക്കുന്നുണ്ട്.സ്പാനിഷ് സ്ട്രൈക്കറായ അൽവാരോ മൊറാറ്റ ബാഴ്‌സയിലേക്ക് എത്തും എന്നുള്ള റൂമറുകൾ ഈയിടെ സജീവമായിരുന്നു. ഈ അഭ്യൂഹങ്ങളോട് ബാഴ്‌സയുടെ ഫുട്ബോൾ ഡയറക്ടറായ അലെമനി തന്റെ പ്രതികരണമറിയിച്ചിരുന്നു. അതായത് സാവി ആവിശ്യപ്പെട്ടത് ടോറസിനെ മാത്രമാണെന്നും അത് അദ്ദേഹത്തിന് ഗിഫ്റ്റായി നൽകിയെന്നുമാണ് അലെമനി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
He acknowledged that the former City forward cannot be registered as things stand.https://t.co/pphkX3YYws
— MARCA in English (@MARCAinENGLISH) January 3, 2022
” ഞങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ എന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ എവിടെയാണ് നിൽക്കുന്നത് എന്നും ഞങ്ങൾക്കറിയാം.താരങ്ങളെ രജിസ്റ്റർ ചെയ്യാനാവാത്ത കാര്യങ്ങളെ ഞാൻ പരിശോധിക്കും.എന്നിട്ട് ഞങ്ങൾ തീരുമാനം കൈക്കൊള്ളും. ഈ പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.യുസുഫ് ഡെമിർ ക്ലബ് വിടുന്നത് സഹായകരമാകും.ഒരു കാര്യങ്ങളുണ്ട് ശരിയാക്കാൻ. ഈ ആഴ്ച്ചയിൽ അതൊക്കെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.മൊറാറ്റയെ സാവി ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് ടോറസിനെ ആവശ്യപ്പെട്ടു. അത് ഞങ്ങൾ ഗിഫ്റ്റായി കൊണ്ട് അദ്ദേഹത്തിന് നൽകി ” ഇതാണ് അലെമനി പറഞ്ഞത്.
നിരവധി താരങ്ങളെ ബാഴ്‌സയുമായി ബന്ധപ്പെടുത്തി കൊണ്ട് റൂമറുകൾ സജീവമാണ്. പക്ഷേ താരങ്ങളെ രജിസ്റ്റർ ചെയ്യാനാവാത്തതാണ് ബാഴ്‌സയെ അലട്ടുന്ന കാര്യം.