മെസ്സിക്ക് കോവിഡ്, നെയ്മറുടെ മെഡിക്കൽ റിപ്പോർട്ടും പുറത്ത്!
പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് കോവിഡ് സ്ഥിരീകരിച്ചു. പിഎസ്ജി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മെസ്സിക്ക് പുറമേ മറ്റു മൂന്ന് താരങ്ങൾക്കും കോവിഡ് പിടിപെട്ടതായി പിഎസ്ജി മെഡിക്കൽ റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്.മെസ്സിക്ക് പുറമേ യുവാൻ ബെർണാട്ട്,സെർജിയോ റീക്കോ,നഥാൻ ബിറ്റ്മസാല എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ ഈ താരങ്ങൾ ഐസലേഷനിലാണ് ഉള്ളതെന്നും പിഎസ്ജി കൂട്ടിച്ചേർത്തിട്ടുണ്ട്.
Medical update 📍@Aspetar
— Paris Saint-Germain (@PSG_English) January 2, 2022
കൂടാതെ നെയ്മറുടെ മെഡിക്കൽ റിപ്പോർട്ടും പിഎസ്ജി പുറത്തുവിട്ടു. ചികിത്സയുടെ ഭാഗമായി ജനുവരി ഒമ്പതാം തീയതി വരെ നെയ്മർ ജൂനിയർ ബ്രസീലിൽ തുടരുമെന്ന് പിഎസ്ജി അറിയിച്ചിട്ടുണ്ട്. മൂന്ന് ആഴ്ച്ചക്കകം നെയ്മർ കളത്തിലേക്ക് മടങ്ങിയെത്തുമെന്നുള്ള പ്രതീക്ഷയും പിഎസ്ജി പങ്കുവെച്ചിട്ടുണ്ട്.