ചെൽസിയുടെ വണ്ടർ കിഡിനെ റാഞ്ചാൻ പിഎസ്ജിയോടാവിശ്യപ്പെട്ട് പോച്ചെട്ടിനോ!

ഈ സീസണിലായിരുന്നു ചെൽസിയുടെ യുവസൂപ്പർ താരമായ കോണർ ഗല്ലഗർ ക്രിസ്റ്റൽ പാലസിലേക്ക് കൂടുമാറിയിരുന്നത്.ഒരു വർഷത്തെ ലോണടിസ്ഥാനത്തിലായിരുന്നു ഈ മധ്യനിര താരം ക്രിസ്റ്റൽ പാലസിൽ എത്തിയത്. മികച്ച പ്രകടനമാണ് താരം ഈ സീസണിൽ ഇതുവരെ കാഴ്ച്ചവെച്ചിട്ടുള്ളത്.17 മത്സരങ്ങൾ കളിച്ച താരം 6 ഗോളുകളും 3 അസിസ്റ്റുകളും ഈ സീസണിൽ നേടിക്കഴിഞ്ഞു.

അത്കൊണ്ട് തന്നെ പല ക്ലബുകളും ഈ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ക്ലബ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയാണ്. പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോക്ക് വളരെയധികം താല്പര്യമുള്ള താരമാണ് ഗല്ലഗർ. അത്കൊണ്ട് തന്നെ താരത്തെ സ്വന്തമാക്കണമെന്ന് പോച്ചെട്ടിനോ പിഎസ്ജിയോട് ആവിശ്യപ്പെട്ടിട്ടുണ്ട് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.ഇംഗ്ലീഷ് മാധ്യമങ്ങളായ സണ്ണും മെട്രോയുമൊക്കെ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ജനുവരിയിൽ താരത്തെ തിരിച്ചു വിളിക്കാൻ നിലവിൽ ചെൽസിക്ക് അവസരമില്ല. എന്തെന്നാൽ ചെൽസി നിർദേശിച്ചതിലും കൂടുതൽ മത്സരങ്ങളിൽ താരത്തിന് ക്രിസ്റ്റൽ പാലസ് അവസരം നൽകിയിട്ടുണ്ട്. പക്ഷേ താരത്തെ വിൽക്കാൻ ചെൽസിക്ക് സാധിച്ചേക്കും.50 മില്യൺ പൗണ്ടാണ് താരത്തിന് വിലയായി കൊണ്ട് ചെൽസി കണ്ടു വെച്ചിരിക്കുന്നത്. ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി സ്വന്തമാക്കിയില്ലെങ്കിൽ സമ്മർ ട്രാൻസ്ഫർ വരെ കാത്തിരിക്കാനും ചെൽസി തയ്യാറാണ്.

ചെൽസിയുടെ പരിശീലകനായ തോമസ് ടുഷേൽ താരത്തിന്റെ പ്രകടനത്തെ ഈയിടെ പ്രശംസിച്ചിരുന്നു. ചെൽസിയിലേക്ക് മടങ്ങാൻ താരത്തിനും താല്പര്യമുണ്ട്. പക്ഷേ പിഎസ്ജിയിൽ നിന്നും ഓഫർ വന്നാൽ താരം അത് സ്വീകരിക്കാനുള്ള സാധ്യതയും കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *