ക്രിസ്റ്റ്യാനോയെ മറികടന്ന് ആ നേട്ടം സ്വന്തമാക്കാൻ മെസ്സിക്ക് ഈ വർഷം സാധിക്കുമോ?
ഈ സീസണിൽ പിഎസ്ജിയിലെത്തിയ സൂപ്പർ താരം ലയണൽ മെസ്സി ചാമ്പ്യൻസ് ലീഗിൽ മോശമല്ലാത്ത രൂപത്തിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.അഞ്ച് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ പിഎസ്ജിക്ക് വേണ്ടി കളിച്ച മെസ്സി 5 ഗോളുകൾ നേടിയിട്ടുണ്ട്. ഇനി ചാമ്പ്യൻസ് ലീഗിൽ റയലാണ് പിഎസ്ജിയുടെ എതിരാളികൾ.
ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ചാമ്പ്യൻസ് ലീഗിൽ ഈ വർഷം ഒരു റെക്കോർഡ് കാത്തിരിക്കുന്നുണ്ട്. അതായത് നിലവിൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.42 അസിസ്റ്റുകളാണ് ക്രിസ്റ്റ്യാനോ ചാമ്പ്യൻസ് ലീഗിൽ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ നാല്പത് അസിസ്റ്റുകൾ പൂർത്തിയാക്കിയ ഒരേയൊരു താരവും ക്രിസ്റ്റ്യാനോ തന്നെയാണ്.എന്നാൽ അസിസ്റ്റിന്റെ കാര്യത്തിൽ ക്രിസ്റ്റ്യാനോയെ മറികടക്കാൻ ഈ വർഷം മെസ്സിക്ക് സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.
Messi Could Make History in 2022 By Joining Ronaldo to Become the Only Players Ever to Reach This Feat https://t.co/sBpbhSBh1M
— PSG Talk (@PSGTalk) December 31, 2021
നിലവിൽ 36 അസിസ്റ്റുകൾ ഉള്ള മെസ്സി രണ്ടാം സ്ഥാനത്താണ്. ഈ വർഷം നാല് അസിസ്റ്റുകൾ കൂടി ചാമ്പ്യൻസ് ലീഗിൽ നേടിയാൽ നാല്പത് അസിസ്റ്റുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിക്കും. ഇനി ഏഴ് അസിസ്റ്റുകളാണ് സ്വന്തമാക്കുന്നതെങ്കിൽ ക്രിസ്റ്റ്യാനോയെ മറികടക്കാനും മെസ്സിക്ക് സാധിക്കും. പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോയും ചാമ്പ്യൻസ് ലീഗ് കളിക്കുന്നുണ്ട് എന്നുള്ള കാര്യം കൂടി നമ്മൾ പരിഗണിക്കണം.35 അസിസ്റ്റുകളുള്ള മറ്റൊരു പിഎസ്ജി സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയയും തൊട്ട് പിറകിലുണ്ട്.
ഈ ചാമ്പ്യൻസ് ലീഗിൽ അസിസ്റ്റുകൾ സ്വന്തമാക്കാൻ മെസ്സിക്ക് സാധിച്ചിട്ടില്ല. പക്ഷേ ലീഗ് വണ്ണിൽ നാല് അസിസ്റ്റുകൾ ഉണ്ട്. ഇനി റയലിനെയാണ് മെസ്സി ചാമ്പ്യൻസ് ലീഗിൽ നേരിടേണ്ടത്. അതേസമയം ക്രിസ്റ്റ്യാനോയുടെ എതിരാളികൾ അത്ലറ്റിക്കോ മാഡ്രിഡുമാണ്.