കൂട്ടീഞ്ഞോയെ ആഴ്സണലിന് വേണം, പണി തുടങ്ങി ആർടെറ്റ!
ബ്രസീലിയൻ സൂപ്പർ താരമായ ഫിലിപ്പെ കൂട്ടീഞ്ഞോ എഫ്സി ബാഴ്സലോണ വിടാനുള്ള ഒരുക്കത്തിലാണ്. ബാഴ്‌സയുടെ പുതിയ പരിശീലകനായ സാവിയുടെ പ്ലാനുകളിൽ കൂട്ടീഞ്ഞോക്ക് ഇടമില്ല എന്നുള്ള കാര്യം വ്യക്തമായിരുന്നു. മാത്രമല്ല വെയ്ജ് ബില്ല് കുറക്കേണ്ടതും ബാഴ്സയുടെ അത്യാവശ്യങ്ങളിലൊന്നാണ്.ഇതുകൊണ്ടൊക്കെ തന്നെയും ഈ ജനുവരിയിൽ തന്നെ താരത്തെ ബാഴ്‌സ കൈവിടും.
താരത്തെ സ്വന്തമാക്കാൻ നിലവിൽ ശക്തമായി രംഗത്തുള്ളത് പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്സണലാണ്.ഗണ്ണേഴ്‌സിന്റെ പരിശീലകനായ ആർടെറ്റക്ക് വലിയ താല്പര്യമുള്ള താരമാണ് കൂട്ടീഞ്ഞോ. ഇതുമായി ബന്ധപ്പെട്ട് കൊണ്ട് ചർച്ചകൾ നടത്താൻ കൂട്ടീഞ്ഞോയുടെ പ്രതിനിധികൾ ലണ്ടനിലെത്തി എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) December 29, 2021
ഈ ട്രാൻസ്ഫറിലെ പ്രധാന ലക്ഷ്യമായി ആർട്ടെറ്റ ടീമിനെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് കൂട്ടീഞ്ഞോയെ സ്വന്തമാക്കണമെന്നാണ്. പ്രീമിയർലീഗിൽ കൂട്ടീഞ്ഞോക്ക് തിളങ്ങാനാവുമെന്നാണ് പരിശീലകന്റെ വിശ്വാസം. ഒരുപക്ഷെ ലോൺ അടിസ്ഥാനത്തിലായിരിക്കും കൂട്ടീഞ്ഞോ ഗണ്ണേഴ്‌സിൽ എത്തുക.
പക്ഷേ ആഴ്സണലിനെ സംബന്ധിച്ചെടുത്തോളം കാര്യങ്ങൾ എളുപ്പമാവില്ല.എന്തെന്നാൽ ന്യൂകാസിൽ, ടോട്ടൻഹാം, എവെർട്ടൻ എന്നിവരും ഈ ബ്രസീലിയൻ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം ആഴ്സണലിൽ എത്തിയാലും കൂട്ടിഞ്ഞോ സ്ഥാനത്തിനായി പോരാടേണ്ടി വരും.എന്തെന്നാൽ മാർട്ടിൻ ഒഡേഗാർഡ് നിലവിൽ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.