ബയേൺ സൂപ്പർതാരത്തെ സ്വന്തമാക്കാൻ യുണൈറ്റഡ്, വെല്ലുവിളിയുമായി റയലും ബാഴ്‌സയും!
ബയേൺ മ്യൂണിക്കിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കിങ്സ്ലി കോമാന്റെ ക്ലബുമായുള്ള കരാർ 2023-ലാണ് അവസാനിക്കുക. താരത്തിന്റെ കരാർ നീട്ടാനുള്ള ശ്രമങ്ങൾ ബയേൺ നടത്തിയിരുന്നുവെങ്കിലും അത് ഇത് വരെ ഫലം കണ്ടിട്ടില്ല.അത്കൊണ്ട് തന്നെ താരത്തെ വിൽക്കാനുള്ള ആലോചനയിലാണ് നിലവിൽ ബയേണുള്ളത്. ഈ വരുന്ന സമ്മറിൽ താരത്തെ വിൽക്കാൻ സാധിച്ചില്ലെങ്കിൽ താരം ഫ്രീ ഏജന്റായി ക്ലബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്.
അത്കൊണ്ട് തന്നെ കോമാനിൽ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് ഒട്ടേറെ പ്രമുഖ ക്ലബുകൾ രംഗത്ത് വന്നു തുടങ്ങിയിട്ടുണ്ട്.പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡാണ് അതിലൊന്ന്.പുതിയ പരിശീലകനായ റാൾഫിന് താല്പര്യമുള്ള താരമാണ് കോമാൻ. തന്റെ ശൈലിക്ക് യോജിച്ച താരമാണ് കോമാൻ എന്നാണ് റാൾഫ് വിശ്വസിക്കുന്നത്.
Man Utd set for Kingsley Coman transfer fight with Barcelona and Real Madridhttps://t.co/hw7DhBxfN8
— The Sun Football ⚽ (@TheSunFootball) December 25, 2021
എന്നാൽ കോമാനെ സ്വന്തമാക്കണമെങ്കിൽ യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമാവില്ല. എന്തെന്നാൽ ലാലിഗ വമ്പൻമാരായ റയലും ബാഴ്‌സയുമൊക്കെ താരത്തിൽ താല്പര്യം പ്രകടിപ്പിച്ച ക്ലബുകളാണ് സൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാഴ്‌സയുടെ പരിശീലകനായ സാവി ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. മുന്നേറ്റനിരയിലേക്കാണ് അവർ കൂടുതൽ താരങ്ങളെ ലക്ഷ്യം വെക്കുന്നത്. അതേസമയം റയലിന്റെ പരിശീലകനും മുൻ ബയേൺ പരിശീലകനുമായ ആഞ്ചലോട്ടിക്കും താല്പര്യമുള്ള താരമാണ് കോമാൻ.
അതേസമയം കോമാന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ബയേൺ ഇപ്പോഴും തുടരുന്നുണ്ട്. താരം കരാർ പുതുക്കാൻ നിരസിച്ചാലാണ് ഈ ക്ലബുകളെ ബയേൺ പരിഗണിക്കുകയൊള്ളൂ.