മികച്ചവനാണെന്ന് സ്വയം ധരിച്ചു, നെയ്മറുമായി താരതമ്യം ചെയ്ത് ഒതുങ്ങി നിന്നു : പക്വറ്റക്ക് വിമർശനം!

ഈ സീസണിന്റെ തുടക്കത്തിൽ ലിയോണിന് വേണ്ടി മികച്ച പ്രകടനം നടത്താൻ ബ്രസീലിയൻ സൂപ്പർ താരമായ ലുക്കാസ് പക്വറ്റക്ക് കഴിഞ്ഞിരുന്നു.ഈ സീസണിലെ ആദ്യ 15 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ താരം നേടിയിരുന്നു. എന്നാൽ ഈയിടെ അദ്ദേഹത്തിന്റെ പ്രകടനം മങ്ങി.നവംബറിലും ഡിസംബറിലുമായി കളിച്ച ഏഴ് മത്സരങ്ങളിൽ രണ്ട് ഗോളും ഒരു അസിസ്റ്റും മാത്രമാണ് പക്വറ്റക്ക് നേടാൻ സാധിച്ചിട്ടുള്ളത്.

ഏതായാലും ലുകാസ് പക്വറ്റക്കെതിരെ ഇപ്പോൾ വിമർശനമുയർത്തിയിരിക്കുകയാണ് ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റായ ജെറോം റോതൻ.സ്വയം മികച്ചവനാണെന്ന് പക്വറ്റ ധരിച്ചുവെന്നും നെയ്മറുമായി താരതമ്യപ്പെടുത്തി കൊണ്ട് ഒതുങ്ങി പോയെന്നുമാണ് റോതൻ ആരോപിച്ചിരിക്കുന്നത്. RMC സ്പോർട്ടിന്റെ ഒരു പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. റോതന്റെ വാക്കുകൾ ഇങ്ങനെയാണ്.

“പക്വറ്റയുടെ മോശം പ്രകടനത്തെ കുറിച്ച് ഞാൻ മുമ്പ് തന്നെ പറഞ്ഞതാണ്.സെപ്റ്റംബർ, ഒക്ടോബർ മാസത്തിൽ ഉണ്ടായിരുന്ന അതേ പക്വറ്റയല്ല നിലവിൽ ഇപ്പോഴുള്ളത്.അദ്ദേഹത്തിന്റെ പുതിയ സ്ഥാനത്തെ കുറിച്ച് മനസ്സിലാക്കുന്നതിലും അംഗീകരിക്കുന്നതിലും പക്വറ്റക്ക് ബുദ്ധിമുട്ടുണ്ട്.പക്വറ്റ സ്വയം ധരിച്ചു വെക്കുന്നത് താനേറെ മികച്ച താരമാണ് എന്നാണ്.മാത്രമല്ല, നെയ്മറുമായുള്ള താരതമ്യത്തിൽ ഒതുങ്ങി പോവുകയും ചെയ്യുന്നു ” ഇതാണ് റോതൻ പറഞ്ഞിട്ടുള്ളത്.

ലിയോണിന്റെ പ്രകടനവും ഇപ്പോൾ മോശമായി കൊണ്ടിരിക്കുകയാണ്.അവസാനമായി കളിച്ച 5 മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ലിയോണിന് സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *