സാവി പണി തുടങ്ങി, ടോറസ് ബാഴ്‌സയിലേക്ക് തന്നെ!

എഫ്സി ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ സാവി തന്റെ ആദ്യ സൈനിങ്ങിന്റെ തൊട്ടരികിലാണ് നിലവിലുള്ളത്. മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് സൂപ്പർ താരമായ ഫെറാൻ ടോറസ് ഈ ജനുവരി മുതൽ എഫ്സി ബാഴ്സലോണക്ക് സ്വന്തമാകും. ഇക്കാര്യം ഇരു ക്ലബുകളും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഫെറാൻ ടോറസിന്റെ കാര്യത്തിൽ സിറ്റിയും ബാഴ്‌സയും ഇപ്പോൾ ധാരണയിൽ എത്തിയിട്ടുണ്ട്.55 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി ബാഴ്‌സ ചിലവഴിക്കുക.ഇതിൽ 10 ശതമാനം ടോറസിന്റെ മുൻ ക്ലബായ വലൻസിയക്ക് ലഭിച്ചേക്കും.70 മില്യൺ യൂറോയാണ് തുടക്കത്തിൽ സിറ്റി ആവിശ്യപ്പെട്ടിരുന്നുവെങ്കിലും അത് 55 മില്യണാക്കി കുറക്കുകയായിരുന്നു.

എന്നാൽ നിലവിൽ ബാഴ്‌സ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത്. അത് മാത്രമല്ല ബാഴ്‌സ വെയ്ജ് ബിൽ കുറക്കേണ്ടതുമുണ്ട്. സെർജിയോ അഗ്വേറോ ഫുട്ബോളിൽ നിന്നും വിരമിച്ചതിനാൽ അദ്ദേഹത്തിന്റെ സാലറി ഫ്രീസ് അപ്പായിട്ടുണ്ട്. എന്നിരുന്നാലും ചില താരങ്ങളെ കൂടി ബാഴ്‌സ ഒഴിവാക്കേണ്ടി വരും. കൂട്ടീഞ്ഞോ, ഉംറ്റിറ്റി എന്നിവരെ ഈ ജനുവരിയിൽ വിൽക്കാനാണ് ബാഴ്‌സയുടെ പദ്ധതി.

2020-ലാണ് ടോറസ് വലൻസിയയിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയത്.എന്നാൽ സിറ്റിയിൽ ഒരുപിടി മികച്ച താരങ്ങളോട് സിറ്റിക്ക് വേണ്ടി പോരാടേണ്ടി വന്നിട്ടുണ്ട്.അതേസമയം പരിക്ക് മൂലം കഴിഞ്ഞ സെപ്റ്റംബർ മുതൽ ടോറസ് സിറ്റിക്കായി കളിച്ചിട്ടില്ല. മുൻ ബാഴ്‌സ പരിശീലകരായ എൻറിക്വ, പെപ് ഗ്വാർഡിയോള എന്നിവർക്ക് കീഴിൽ കളിച്ചിട്ടുള്ള താരമാണ് ടോറസ്. അത്കൊണ്ട് തന്നെ താരത്തിന് ബാഴ്‌സയുമായി ഇണങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല എന്നാണ് സാവി വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *