ലെവർകൂസന്റെ യുവതാരത്തിന് വേണ്ടി വമ്പൻ ഓഫറുമായി റയൽ മാഡ്രിഡ്
ഈ സീസണിലെ തകർപ്പൻ പ്രകടനം വഴി ഫുട്ബോൾ പണ്ഡിതരുടെ പ്രശംസ പിടിച്ചു പറ്റിയ താരമാണ് ബയേർ ലെവർകൂസന്റെ കയ് ഹാവെർട്ട്സ്. ഈ സീസണിൽ ക്ലബിന് വേണ്ടി പതിനഞ്ച് ഗോളുകളും എട്ട് അസിസ്റ്റുകളും ഇതിനോടകം തന്നെ താരം സ്വന്തം പേരിൽ എഴുതിച്ചേർത്തു കഴിഞ്ഞു. ഇതോടെ ഫുട്ബോൾ ലോകത്തെ വമ്പൻ ക്ലബുകൾ താരത്തെ നോട്ടമിട്ടു കഴിഞ്ഞിരുന്നു. റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക്, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്സലോണ, ചെൽസി എന്നിവരെല്ലാം തന്നെ താരത്തെ സ്വന്തമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ 2021-വരെയെങ്കിലും ഈ ഇരുപതുകാരനായ താരത്തെ പിടിച്ചു നിർത്തനാണ് ബയേർ ലെവർകൂസൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് പക്ഷെ ഈ സമ്മർ ട്രാൻസ്ഫറിൽ തന്റെ ഭാവിയെ കുറിച്ച് താരം തീരുമാനമെടുത്തേക്കുമെന്നാണ് പ്രമുഖമാധ്യമമായ ബിൽഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ താരത്തിന് വേണ്ടി റയൽ മാഡ്രിഡ് വമ്പൻ തുക ഓഫർ ചെയ്തതായും റിപ്പോർട്ടുകൾ പ്രതിപാദിച്ചിട്ടുണ്ട്.
'Bild': Real Madrid have 80 million bid rejected for Leverkusen's Havertz https://t.co/6RaJDM2SMl
— SPORT English (@Sport_EN) June 5, 2020
എൺപത് മില്യൺ യുറോ (71 മില്യൺ പൗണ്ട് )ആണ് താരത്തിന് വേണ്ടി റയൽ ഓഫർ ചെയ്തിരിക്കുന്നത്. ബിൽഡിനെ ഉദ്ധരിച്ചു കൊണ്ട് ഗോൾ ഡോട്ട് കോമും ഡെയിലി മെയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ ഓഫർ ബയേർ ലെവർകൂസൻ നിരസിക്കാനാണ് സാധ്യതയെന്നും ചില മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേ സമയം ബുണ്ടസ്ലിഗയിൽ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയതോടെ ബയേൺ മ്യൂണിക്ക് താരത്തെ നോട്ടമിടുന്നത്. മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരത്തെ ജർമ്മനിയിൽ തന്നെ നിലനിർത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നായിരുന്നു താരത്തെ കുറിച്ച് ബയേൺ അധികൃതർ പറഞ്ഞിരുന്നത്. അതേ സമയം നല്ലൊരു തുക കിട്ടിയാൽ താരത്തെ ബയേർ വിൽക്കാനും സന്നദ്ധമാണെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. കുറഞ്ഞത് നൂറു മില്യൺ യുറോയെങ്കിലുമാണ് താരത്തിന് വേണ്ടി ബയേർ പ്രതീക്ഷിക്കുന്നത്. ഏതായാലും ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ താരം ക്ലബ് വിടാൻ തീരുമാനിച്ചാൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് പേരുകളിലൊന്ന് ഹാവെർട്ട്സ് ആയിരിക്കും.
Real Madrid, Barcelona, Liverpool, Manchester United, Chelsea and Bayern Munich are all interested in signing Kai Havertz, according to Sport Bild 💰 pic.twitter.com/bnQWXRu0UE
— Goal (@goal) June 4, 2020