അതൊരല്പം വിചിത്രമായി തോന്നി : മെസ്സിക്കെതിരെ കളിച്ചതിനെ കുറിച്ച് ലെൻസ് താരം പറയുന്നു!
ഈ സീസണിൽ പിഎസ്ജിയിൽ എത്തിയ ലയണൽ മെസ്സി ആകെ 10 മത്സരങ്ങളാണ് ലീഗ് വണ്ണിൽ കളിച്ചത്. ഇതിൽ നിന്നായി ഒരു ഗോളും നാല് അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്. ലെൻസിനെതിരെയുള്ള മത്സരത്തിലും മെസ്സി ഇറങ്ങിയിരുന്നെങ്കിലും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. മത്സരം 1-1 ന്റെ സമനിലയിൽ അവസാനിക്കുകയുമായിരുന്നു.
ആ മത്സരത്തിൽ ലെൻസിന് വേണ്ടി കളത്തിലിറങ്ങാൻ ഫ്ലോറിയൻ സോട്ടോകക്ക് സാധിച്ചിരുന്നു. മത്സരത്തിൽ മെസ്സിയോടൊപ്പം ഗ്രൗണ്ട് പങ്കുവെക്കാൻ കഴിഞ്ഞതിനെ കുറിച്ചിപ്പോൾ സോട്ടോക സംസാരിച്ചിട്ടുണ്ട്. ഒരല്പം വിചിത്രമായി തോന്നി എന്നാണ് അദ്ദേഹം അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ പിഎസ്ജി ടോക്ക് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
‘It Feels Weird’ – RC Lens Player Explains His Disbelief of Facing Lionel Messi in Ligue 1 https://t.co/FnpsBu1xeb
— PSG Talk (@PSGTalk) December 19, 2021
“ഞാൻ ചെറുപ്പത്തിൽ മെസ്സിയുടെ ഒരു ആരാധകനായിരുന്നു. അത് എഫ്സി ബാഴ്സലോണയുടെയും അത്പോലെ തന്നെ മെസ്സി ഇറങ്ങുന്ന പ്രധാനപ്പെട്ട എല്ലാ മത്സരങ്ങളും ഞാൻ കണ്ടിരുന്നു.ആറ് വർഷങ്ങൾക്ക് മുന്നേ ഞാൻ CFA നാഷണൽ ടൂവിലെ കേവലം ഒരു താരമായിരുന്നു. ഇന്ന് മെസ്സിയോടൊപ്പം എനിക്ക് ഗ്രൗണ്ട് പങ്കു വെക്കാൻ സാധിച്ചു. ഇത് ഒരല്പം വിചിത്രവും അത്ഭുതകരവുമായി തോന്നുന്നു ” ഇതാണ് സോട്ടോക പറഞ്ഞിട്ടുള്ളത്.
നിലവിൽ ലീഗ് വണ്ണിലെ ഒന്നാം സ്ഥാനക്കാരാണ് പിഎസ്ജി. അതേസമയം ലെൻസ് ആറാം സ്ഥാനത്താണ്.ഇനി ലോറിയെന്റിനെതിരെയാണ് പിഎസ്ജി അടുത്ത മത്സരം കളിക്കുക.