ബാഴ്സയെ തിരഞ്ഞെടുത്ത് കവാനി?
എഫ്സി ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം സെർജിയോ അഗ്വേറോ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആ സ്ഥാനത്തേക്ക് ഒരു താരത്തെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് എഫ്സി ബാഴ്സലോണ.അത്കൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉറുഗ്വൻ സൂപ്പർ താരം എഡിൻസൺ കവാനിക്ക് ബാഴ്സ ഒരു ഓഫർ നൽകിയിരുന്നു.
ഈ ഓഫർ കവാനി സ്വീകരിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു കൊണ്ട് ബാഴ്സയിലേക്ക് ചേക്കേറാനാണ് കവാനി ഉദ്ദേശിക്കുന്നത്. പക്ഷേ ജൂൺ മുപ്പത് വരെയുള്ള ഒരു കരാറിൽ ഒപ്പ് വെക്കാനാണ് കവാനി താല്പര്യപ്പെടുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
— Murshid Ramankulam (@Mohamme71783726) December 18, 2021
ഈ സീസണിൽ വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് കവാനിക്ക് ലഭിച്ചിട്ടുള്ളത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടു കൂടിയാണ് കവാനിക്ക് അവസരങ്ങൾ നഷ്ടമായത്. അതേസമയം കവാനി ക്ലബ് വിടുന്നതിൽ യുണൈറ്റഡിന് എതിർപ്പൊന്നുമുണ്ടാവില്ല. കാരണം ഒരുപിടി മുന്നേറ്റനിര താരങ്ങൾ ഇപ്പോൾതന്നെ യുണൈറ്റഡിനെ കൈവശമുണ്ട്.അത് മാത്രമല്ല സാലറി ബിൽ കുറയുകയും ചെയ്യും.
കവാനിക്ക് അർജന്റൈൻ ക്ലബായ ബൊക്ക ജൂനിയേഴ്സിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു. എന്നാൽ കവാനിക്ക് താല്പര്യം എഫ്സി ബാഴ്സലോണയോടാണ്.നവംബർ 2-ന് നടന്ന അറ്റലാന്റക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് കവാനി അവസാനമായി കളിച്ചത്.ഒക്ടോബർ 30-ന് ടോട്ടൻഹാമിനെതിരെയാണ് താരത്തിന്റെ അവസാന ഗോൾ പിറന്നത്.ഏതായാലും കവാനി ബാഴ്സയിൽ എത്തുകയാണെങ്കിൽ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ബാഴ്സക്ക് ഗുണകരമായേക്കും.