മെസ്സിയുടെയും ലെവന്റോസ്ക്കിയുടെയും അതേ ലെവലാണ് സലാ : അവോനിയി
ഈ സീസണിൽ മിന്നുന്ന ഫോമിലാണ് ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാ കളിച്ചു കൊണ്ടിരിക്കുന്നത്.ഇന്നലെ നടന്ന ന്യൂകാസിൽ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിലും സലാ ഗോൾ ഗോൾ നേടിയിരുന്നു.ഇതോടെ പ്രീമിയർ 15 ഗോളുകൾ സലാ പൂർത്തിയാക്കിയിരുന്നു. കൂടാതെ 9 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.
ഏതായാലും സലായെ വാനോളം പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മുൻ ലിവർപൂൾ താരമായ ടൈവോ അവോനിയി. ലയണൽ മെസ്സി, റോബർട്ട് ലെവന്റോസ്ക്കി എന്നിവരുടെ അതേ ലെവലിൽ നിൽക്കുന്ന താരമാണ് സലാ എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം ഗോളിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) December 17, 2021
” ഞാൻ അദ്ദേഹത്തെ പരിശീലനത്തിൽ ശ്രദ്ധിച്ചിരുന്നു. എല്ലാം തികഞ്ഞ ഒരു താരമായാണ് എനിക്ക് അനുഭവപ്പെട്ടത്.വലിയ പരിചയസമ്പത്തുള്ള താരമാണ്.ചെൽസിക്കും റോമക്കും ഇപ്പോൾ ലിവർപൂളിന് വേണ്ടിയും അദ്ദേഹം കളിക്കുന്നു.ഇപ്പോൾ തന്നെ ഫുട്ബോൾ ലോകത്തിന്റെ നെറുകയിലാണ് അദ്ദേഹം.മെസ്സി, ലെവന്റോസ്ക്കി എന്നിവരുടെ അതേ ലെവലിലാണ് നിലവിൽ സലായുള്ളത്.തീർച്ചയായും ഫുട്ബോളിന്റെ ഏറ്റവും ഉന്നതിയിലാണ് അദ്ദേഹം ഉള്ളത് ” അവോനിയി പറഞ്ഞു.
ഈ ബാലൺ ഡി’ഓർ പുരസ്കാരപട്ടികയിൽ ഏഴാമതായി ഫിനിഷ് ചെയ്യാനേ സലാക്ക് കഴിഞ്ഞിരുന്നുള്ളൂ. മെസ്സിയും ലെവന്റോസ്ക്കിയുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തത്.