റയലിനെതിരെയുള്ള മത്സരത്തിന് മുന്നേ എംബപ്പേ തീരുമാനമെടുക്കില്ല?
പിഎസ്ജിയുടെ സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബപ്പേയുടെ കരാർ ഈ സീസണോട് കൂടി അവസാനിക്കും. താരം ഇതുവരെ പിഎസ്ജിയുമായി കരാർ പുതുക്കിയിട്ടില്ല. മാത്രമല്ല താരം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോ എന്നുള്ളതും വ്യക്തമല്ല.
അതേസമയം താരത്തിന്റെ കരാർ പുതുക്കാനുള്ള പിഎസ്ജിയുടെ ശ്രമങ്ങൾ തുടരുകയാണ്. പുതുതായി ഒരു ചർച്ച കൂടി ഇതുമായി ബന്ധപ്പെട്ട് പിഎസ്ജിയും എംബപ്പേയും തമ്മിൽ നടത്തി എന്നാണ് അറിയാൻ കഴിയുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപേയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
🚨 Discussions between PSG and Kylian Mbappé's representatives over a new contract extension have recently resumed, with no significant progress. It is unlikely the Frenchman will start talks with Real Madrid before the two legs of their #UCL tie finishes.
— Transfer News Live (@DeadlineDayLive) December 14, 2021
(Source: L’Équipe) pic.twitter.com/4u6vnr0hB0
എന്നാൽ മറ്റൊരു കാര്യം കൂടി ഇവർ ഇതിനോട് ചേർക്കുന്നുണ്ട്. റയലിനെതിരെയുള്ള മത്സരത്തിന് മുന്നേ എംബപ്പേ തീരുമാനമെടുക്കില്ല എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയുടെ എതിരാളികൾ റയലാണ്. ഈ മത്സരം ഒരുപക്ഷെ എംബപ്പേയുടെ ഭാവിയെ സ്വാധീനിച്ചേക്കാം. നിലവിൽ എംബപ്പേയെ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന ക്ലബ്ബാണ് റയൽ. ഏതായാലും ഉടൻ തന്നെ എംബപ്പേ തീരുമാനമെടുക്കില്ല എന്നുള്ള കാര്യം വ്യക്തമാണ്.