ലക്ഷ്യം ചാമ്പ്യൻസ് ലീഗ്, നേടാനായി ശ്രമിക്കും : മെസ്സി

ഈ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയിൽ എത്തിയ ലയണൽ മെസ്സി ക്ലബ്ബിനോടൊപ്പം സീസണിന്റെ പകുതിയോളം പിന്നിട്ടു കഴിഞ്ഞു. തുടക്കത്തിൽ ഒരല്പം ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും ഇപ്പോൾ പിഎസ്ജിയുമായി അഡാപ്റ്റായ മെസ്സിയെയാണ് കാണാൻ സാധിക്കുക. ഏതായാലും പാരീസിലേക്ക് മാറിയതിനെ കുറിച്ചും പിഎസ്ജിയുടെ ലക്ഷ്യങ്ങളെ കുറിച്ചും ഇപ്പോൾ ലയണൽ മെസ്സി സംസാരിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം അൻസ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി മനസ് തുറന്നത്.

” പാരീസിലേക്ക് മാറി എന്നുള്ളത് വലിയൊരു മാറ്റം തന്നെയാണ്.കാരണം ഞങ്ങൾ ഒരേ സ്ഥലത്ത് വർഷങ്ങളായി താമസിച്ചു വരുന്നവരായിരുന്നു.അത്കൊണ്ട് തന്നെ ഇത് എളുപ്പമുള്ള ഒരു മാറ്റമായിരുന്നില്ല.പക്ഷേ സത്യം എന്തെന്നാൽ ഞങ്ങളിപ്പോൾ നല്ല നിലയിലാണ് ഉള്ളത്.ഒരു വലിയ സിറ്റിയിലും ക്ലബ്ബിലുമാണ് ഞങ്ങൾ ഇപ്പോഴുള്ളത്.അത്കൊണ്ട് തന്നെ ഞങ്ങൾ ഹാപ്പിയാണ് ” മെസ്സി പറഞ്ഞു.

അതേസമയം തങ്ങളുടെ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടമാണെന്നും അതിന് വേണ്ടി ശ്രമിക്കുമെന്നും മെസ്സി ഇപ്പോൾ അറിയിച്ചിട്ടുണ്ട്.

“ഈ വർഷം പിഎസ്ജിയുടെ ലക്ഷ്യമെന്നുള്ളത് ഞങ്ങൾ കളിക്കുന്ന എല്ലാം നേടിയെടുക്കാൻ ശ്രമിക്കുക എന്നുള്ളതാണ്.തീർച്ചയായും ഞങ്ങളുടെ പ്രധാന ലക്ഷ്യം ചാമ്പ്യൻസ് ലീഗാണ്.അത് നേടാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.എനിക്ക് തോന്നുന്നത് എല്ലാവരുടെയും ലക്ഷ്യം അത് തന്നെയാണ്.എല്ലാ ടീമുകളും നേടാൻ ആഗ്രഹിക്കുന്ന ഒരു സ്പെഷ്യൽ കോമ്പിറ്റീഷനാണ് അത്. ഞങ്ങളും അത് നേടാൻ ശ്രമിക്കും ” മെസ്സി പറഞ്ഞു.

നിലവിൽ പിഎസ്ജിക്ക് വേണ്ടി 10 ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ മെസ്സിക്ക് കഴിഞ്ഞു.6 ഗോളുകളും 4 അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *