മെസ്സി-എംബപ്പേ കൂട്ടുകെട്ട് മിന്നിതിളങ്ങുന്നതിന്റെ കാരണം കണ്ടെത്തി ഫ്രഞ്ച് മാധ്യമം!

ഈ ട്രാൻസ്ഫർ ജാലകത്തിൽ ലയണൽ മെസ്സി പിഎസ്ജിയിൽ എത്തിയപ്പോൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്നത് നെയ്മർ ജൂനിയർ-ലയണൽ മെസ്സി കൂട്ടുകെട്ടിനെയായിരുന്നു. മുമ്പ് ബാഴ്‌സയിൽ തകർപ്പൻ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. എന്നാൽ പിഎസ്ജിയിൽ എത്തിയപ്പോൾ കാര്യങ്ങൾ ആ രൂപത്തിലല്ല പുരോഗമിച്ചത്. നെയ്മറുടെ പരിക്കും മറ്റു കാരണങ്ങളുമൊക്കെയാണ് വേണ്ട രൂപത്തിൽ തിളങ്ങാൻ നെയ്മർ-മെസ്സി കൂട്ടുകെട്ടിന് സാധിച്ചിട്ടില്ല.

അതിന് പകരം മികച്ച രൂപത്തിൽ കളിച്ചു കൊണ്ടിരിക്കുന്നത് ലയണൽ മെസ്സി-എംബപ്പേ കൂട്ടുകെട്ടാണ്. ഓരോ മത്സരം കൂടുംതോറും ഈ കൂട്ടുകെട്ട് പുരോഗതി കൈവരിച്ചു വരികയാണ്. ഇരുവരും നല്ല പരസ്പര ധാരണയോടെയും കെമിസ്ട്രിയോടെയുമാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ക്ലബ്‌ ബ്രൂഗെക്കെതിരെയുള്ള മത്സരത്തിൽ ഇരുവരും ഇരട്ട ഗോളുകൾ നേടിയിരുന്നു. മൊണാക്കോക്കെതിരെ എംബപ്പേ നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് മെസ്സിയായിരുന്നു.

ഏതായാലും ഈ കൂട്ടുകെട്ട് മികച്ച രൂപത്തിൽ വർക്കാവുന്നതിന്റെ കാരണങ്ങൾ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ വിശദീകരിച്ചിട്ടുണ്ട്.പരിശീലനത്തിൽ ഇരുവരും പരസ്പരം ഒരുപാട് സമയം ചിലവഴിക്കുന്നുണ്ട് എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല മെസ്സിയും എംബപ്പേയും കളത്തിലെ പൊസിഷനിങ്ങിനെ പറ്റിയും മൂവ്മെന്റ്സിനെ പറ്റിയും ചർച്ച ചെയ്യാറുണ്ട്.ചുരുക്കത്തിൽ ഇരുവരും ട്രെയിനിങ് സെഷനിൽ പരിശീലിച്ച കാര്യങ്ങൾ കളത്തിൽ ഭംഗിയായി നടപ്പിലാക്കുന്നു എന്നാണ് ലെ എക്യുപെയുടെ പറഞ്ഞു വെക്കുന്നത്.

ഇരുവരും മികച്ച രൂപത്തിലാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. മെസ്സി പിഎസ്ജിക്ക് വേണ്ടി ആകെ ആറ് ഗോളുകളും 4 അസിസ്റ്റുകളും നേടിയിട്ടുണ്ട്.9 ഗോളുകളും 8 അസിസ്റ്റുകളുമാണ് എംബപ്പേ ലീഗ് വണ്ണിൽ മാത്രം കരസ്ഥമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *