ഇതൊരു എളുപ്പമുള്ള മത്സരമായിരിക്കില്ലെന്ന് അവർക്കറിയാം : റയലിന് സിമയോണിയുടെ മുന്നറിയിപ്പ്!

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ റയലിന്റെ എതിരാളികൾ ചിരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് റയലിന്റെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക.

ഏതായാലും ഈ മത്സരത്തിന് മുന്നേ റയലിന് മുന്നറിയിപ്പ് നൽകാൻ സിമയോണി മറന്നിട്ടില്ല. ഈ മത്സരം എളുപ്പമുള്ള മത്സരമായിരിക്കില്ല എന്നുള്ള കാര്യം റയലിന് അറിയാമെന്നാണ് സിമയോണി പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിമയോണിയുടെ വാക്കുകൾ പ്രമുഖ മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെയാണ്.

” ലാലിഗയിലെ ഞങ്ങളുടെ കിരീടപ്പോരാട്ടം അവസാനിച്ചു എന്ന് പറയാനായിട്ടില്ല.ലാലിഗ എപ്പോഴും കോമ്പിറ്റീറ്റീവാണ്. എന്തെന്നാൽ മികച്ച ടീമുകളാണ് ലാലിഗയിൽ ഉള്ളത്.ഓരോ മത്സരത്തിലും മികച്ച രീതിയിലുള്ള പ്രകടനം നടത്താനാണ് ഞങ്ങൾ ശ്രമിക്കാറുള്ളത്. അതിൽ ഞങ്ങൾ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല അവസാന 10 മത്സരമെടുത്താൽ 4 മത്സരങ്ങളിൽ അവർ വിജയിച്ചിട്ടുണ്ട്. പക്ഷേ ആറെണ്ണത്തിൽ ഞങ്ങൾ സമനില നേടി.അവർക്കറിയാം ഞങ്ങൾ പോരാടുമെന്ന്.അത്കൊണ്ട് തന്നെ അവർക്ക് ഈ മത്സരം എളുപ്പമായിരിക്കില്ല “സിമയോണി പറഞ്ഞു.

നിലവിൽ റയൽ ഒന്നാമതും അത്ലറ്റിക്കോ നാലാമതുമാണ്.അത്ലറ്റിക്കോയേക്കാൾ 10 പോയിന്റിന്റെ ലീഡുണ്ട് റയലിന്.

Leave a Reply

Your email address will not be published. Required fields are marked *