ഹാട്രിക്ക് അവസരമുണ്ടായിട്ടും പെനാൽറ്റി മെസ്സിക്ക് നൽകി, എംബപ്പേക്ക് പറയാനുള്ളത്!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു പിഎസ്ജി ക്ലബ് ബ്രൂഗെയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും ഇരട്ട ഗോളുകൾ നേടുകയായിരുന്നു.മത്സരത്തിന്റെ ആദ്യപത്ത് മിനുട്ടുകൾക്കുള്ളിൽ തന്നെ എംബപ്പേ രണ്ട് ഗോളുകൾ നേടിയിരുന്നു.
മത്സരത്തിന്റെ 76-ആം മിനുട്ടിൽ പിഎസ്ജിക്ക് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചിരുന്നു. പെനാൽറ്റികൾ ആര് എടുക്കണമെന്നുള്ളത് പിഎസ്ജിയിൽ കൃത്യമായി നിശ്ചയിച്ചിട്ടില്ലെങ്കിലും ഇന്നലെ എംബപ്പേ പെനാൽറ്റി മെസ്സിക്ക് നൽകി.തനിക്ക് ഹാട്രിക്ക് നേടാൻ അവസരമുണ്ടായിട്ടും പെനാൽറ്റി മെസ്സിക്ക് നൽകിയതിനെ കുറിച്ച് മത്സരശേഷം എംബപ്പേയോട് ചോദിക്കപ്പെട്ടിരുന്നു.മെസ്സി രണ്ട് ഗോളുകളുമായി മത്സരം അവസാനിപ്പിക്കുന്നത് അദ്ദേഹത്തിനും ഞങ്ങൾക്ക് ഭാവിയിലും ഗുണകരമായ ഒരു കാര്യമാണ് എന്നാണ് എംബപ്പേ ഇതേ കുറിച്ച് അറിയിച്ചിട്ടുള്ളത്. താരത്തിന്റെ വാക്കുകൾ RMC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Video: ‘We Are Going to Need Him’ – Kylian Mbappé Explains Decision to Let Lionel Messi Take Penalty Kick https://t.co/L11Ej80Ijm
— PSG Talk (@PSGTalk) December 7, 2021
“ഞങ്ങൾക്ക് മെസ്സി എപ്പോഴും മെസ്സിയെ ആവിശ്യമാണ്. മെസ്സി മെസ്സിയായിട്ട് തന്നെ തുടരുന്നു.ഈ സീസണിലുടനീളം ഞങ്ങൾക്ക് മെസ്സിയെ ആവിശ്യമാണ്.പ്രധാനപ്പെട്ട സന്ദർഭങ്ങൾ വരുമ്പോൾ മെസ്സി ഞങ്ങളെ സഹായിക്കുമെന്നുള്ളത് എനിക്കുറപ്പാണ്.ഇത്തരം മത്സരങ്ങൾക്ക് മെസ്സി ആത്മവിശ്വാസത്തോടുകൂടി എത്തേണ്ടതുണ്ട്.അദ്ദേഹം ഞങ്ങൾക്കും ആത്മവിശ്വാസം പകരും. തീർച്ചയായും രണ്ട് ഗോളുകൾ നേടി കൊണ്ട മത്സരം അവസാനിപ്പിക്കാൻ കഴിയുക എന്നുള്ളത് മെസ്സിക്ക് ഗുണകരമായ കാര്യമാണ്. ഭാവിയിൽ അത് ഞങ്ങൾക്കും ഗുണകരമാവും ” ഇതാണ് എംബപ്പേ പറഞ്ഞത്.
ഏതായാലും പിഎസ്ജിക്ക് വേണ്ടി ചാമ്പ്യൻസ് ലീഗിൽ മികച്ച രീതിയിലാണ് മെസ്സി കളിക്കുന്നത്.ഈ ചാമ്പ്യൻസ് ലീഗിൽ അഞ്ച് ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.