ക്രിസ്റ്റ്യാനോയുടെ ഏകആഗ്രഹം മെസ്സിയേക്കാൾ കൂടുതൽ ബാലൺ ഡി’ഓർ നേടി വിരമിക്കൽ : ഫ്രാൻസ് ഫുട്ബോൾ ചീഫ്
ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്കാര ജേതാവിനെ അറിയാൻ മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇത്തവണ ലയണൽ മെസ്സിയും റോബർട്ട് ലെവന്റോസ്ക്കിയും തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്.5 തവണ ബാലൺ ഡി’ഓർ നേടിയ ക്രിസ്റ്റ്യാനോക്ക് ഇത്തവണ സാധ്യത കുറവാണ്.
എന്നാൽ മെസ്സിയേക്കാൾ കൂടുതൽ ബാലൺ ഡി’ഓർ പുരസ്കാരം നേടി വിരമിക്കിലാണ് ക്രിസ്റ്റ്യാനോയുടെ ഏകആഗ്രഹമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ പാസ്ക്കൽ ഫെറെ.ബാലൺ ഡി’ഓർ പുരസ്കാരം നൽകുന്ന ഫ്രാൻസ് ഫുട്ബോൾ മാഗസിനിന്റെ എഡിറ്റർ ഇൻ ചീഫ് ആണ് ഇദ്ദേഹം.കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസിനോട് സംസാരിക്കുകയായിരുന്നു ഫെറെ.
Messi is currently leading by one. https://t.co/MfJ6PPLFDM
— MARCA in English (@MARCAinENGLISH) November 27, 2021
“റൊണാൾഡോയുടെ ഏകആഗ്രഹം എന്നുള്ളത് മെസ്സിയേക്കാൾ കൂടുതൽ ബാലൺ ഡി’ഓർ നേടി വിരമിക്കുക എന്നുള്ളതാണ്.എനിക്ക് ഇക്കാര്യം അറിയുന്നത് ക്രിസ്റ്റ്യാനോ നേരിട്ട് പറഞ്ഞത് കൊണ്ടാണ് ” ഇതാണ് ഇദ്ദേഹം പറഞ്ഞത്.
അതേസമയം ഇത്തവണത്തെ ബാലൺ ഡി’ഓർ ആർക്കായിരിക്കുമെന്ന ചോദ്യത്തിന് പാസ്ക്കൽ മറുപടി പറഞ്ഞത് ഇങ്ങനെയാണ്. “ഞാൻ ചാർജ് എടുത്തതിന് ശേഷമുള്ള ആറാമത്തെ പുരസ്കാരമാണിത്. ഞാൻ ഇതുവരെ ഒരു പിഴവുകളും വരുത്തി വെച്ചിട്ടില്ല.ഞാൻ നിങ്ങളോട് നുണ പറയാനും ഉദ്ദേശിക്കുന്നില്ല.വിജയികൾ ആരാണ് എന്നുള്ളത് എനിക്ക് നിങ്ങളോട് പങ്കു വെക്കാനാവില്ല എന്നതാണ് സത്യം.കാരണം അവരെ തന്നെ ഇക്കാര്യം അറിയിച്ചിട്ടില്ല ” ഫെറെ പറഞ്ഞു.
ഏതായാലും ഫുട്ബോൾ ലോകം ഒന്നടങ്കം ആ വിജയിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.