എല്ലാം ശരിയാവും : മെസ്സിയെ കുറിച്ച് ഡി മരിയ പറയുന്നു!
ഈ സീസണിൽ പിഎസ്ജിയിൽ എത്തിയ സൂപ്പർ താരം ലയണൽ മെസ്സിക്ക് ഇതുവരെ ക്ലബ്ബിൽ തന്റെ പ്രതീക്ഷക്കൊത്തുയരാൻ സാധിച്ചിട്ടില്ല. ബാഴ്സയിലെ മെസ്സി കാഴ്ച്ചവെച്ചിരുന്ന മാസ്മരിക പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നതെങ്കിലും അത് ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷേ മെസ്സി അഡാപ്റ്റേഷൻ പ്രോസസിലാണ് എന്നുള്ളത് വ്യക്തമാണ്.
എന്നാൽ മെസ്സിയുടെ കാര്യത്തിൽ ആശങ്കപ്പെടാനില്ലെന്നറിയിച്ചിരിക്കുകയാണിപ്പോൾ സഹതാരമായ എയ്ഞ്ചൽ ഡി മരിയ. മെസ്സിക്ക് സമയം ആവിശ്യമാണെന്നും എല്ലാം ശരിയാവുമെന്നും ഡി മരിയ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം RMC സ്പോർട്ടിന്റെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡി മരിയ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Video: ‘It Will Be Fine’ – Ángel Di María Discusses the Adaption Process for Lionel Messi With PSG https://t.co/vnlJundI5z
— PSG Talk (@PSGTalk) November 26, 2021
” മെസ്സിയിപ്പോൾ നല്ല രൂപത്തിലാണുള്ളത്.അദ്ദേഹത്തിന്റെ ഫാമിലിയും അങ്ങനെ തന്നെ.അദ്ദേഹം പുതിയൊരു വീട് കണ്ടെത്തിയിട്ടുണ്ട്. കാര്യങ്ങൾ ശരിയായി ഒരല്പം സമയം എടുക്കുമെന്നുള്ളത് സാധാരണമായ ഒരു കാര്യമാണ്.അദ്ദേഹത്തിന്റെ മുഴുവൻ ജീവിതവും ഒരു സ്ഥലത്തായിരുന്നു.അത്കൊണ്ട് തന്നെ ഈ മാറ്റം ഒരല്പം വ്യത്യസ്ഥകൾ നിറഞ്ഞതാണ്.പക്ഷേ അദ്ദേഹം സന്തോഷവാനാണ്.ടീമുമായി അഡാപ്റ്റാവുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല.തീർച്ചയായും അതിന് സമയം ആവിശ്യമുണ്ട്. പക്ഷേ ഫുട്ബോളിൽ എല്ലാം വളരെ വേഗത്തിലാണ് നടന്നു കൊണ്ടിരിക്കുന്നത്.വളരെ വേഗത്തിൽ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നു.പക്ഷേ മെസ്സിയിപ്പോൾ നല്ല രൂപത്തിൽ തന്നെയാണുള്ളത്. എല്ലാം ശരിയാവുമെന്നുള്ളത് എനിക്കുറപ്പാണ് ” ഡി മരിയ പറഞ്ഞു.
നിലവിൽ മെസ്സി പിഎസ്ജിക്ക് വേണ്ടി നാല് ഗോളുകൾ നേടിയിട്ടുണ്ട്. മൂന്ന് ഗോളുകൾ ചാമ്പ്യൻസ് ലീഗിലും ഒരു ഗോൾ ലീഗ് വണ്ണിലുമാണ് മെസ്സി നേടിയത്.