വെർണർ ലെയ്പ്സിഗ് വിടാൻ തീരുമാനിച്ചാൽ പിന്നെ ഒന്നും ചെയ്യാനില്ലെന്ന് പരിശീലകൻ

ഈ ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ ക്ലബുകൾ നോട്ടമിടുന്ന താരമാണ് ആർബി ലൈപ്സിഗിന്റെ ടിമോ വെർണർ. ഈ സീസണോടെ താരം ക്ലബ്‌ വിടുമെന്ന അഭ്യൂഹങ്ങൾ പരക്കെ പ്രചരിക്കുന്നുണ്ട്. പ്രീമിയർ ലീഗിലെ വമ്പൻമാർ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന താരങ്ങളിലൊരാളാണ് വെർണർ. ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവരാണ് താരത്തിന് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ പിടിവലി കൂടുന്നത്. കൂടാതെ യുവന്റസും ഇന്റർമിലാനും താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്. ഈയൊരു അവസരത്തിൽ താരം ക്ലബ്‌ വിടുമോ എന്നുള്ളതാണ് വലിയ ചോദ്യചിഹ്നം. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് ആർബി ലൈപ്സിഗിന്റെ പരിശീലകൻ ജൂലിയൻ നഗൽസ്മാൻ. വെർണർ ക്ലബ്‌ വിടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ പിന്നെ തങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ സീസണിൽ മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നത്. നാല്പത് മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 12 അസിസ്റ്റുകളും താരം നേടി കഴിഞ്ഞു. ഈ ജൂൺ പതിനഞ്ചോടെ താരത്തിന്റെ കരാർ അവസാനിക്കും. അറുപതു മില്യൺ യുറോയാണ് താരത്തിന്റെ ക്ലോസ് റിലീസ്.

” ലൈപ്സിഗിൽ അദ്ദേഹത്തിന്റെ സ്ഥാനം എന്താണെന്നാണ് താരത്തിന് അറിയാം. അദ്ദേഹം ക്ലബ്‌ വിടാൻ തീരുമാനിച്ചാൽ പിന്നീട് ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല. അദ്ദേഹം എന്നോടൊപ്പം ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാനുള്ള അവസരം ഇവിടെ തന്നെ ലഭിക്കുന്നുണ്ട്. ഞാൻ ഓരോ ദിവസവും അദ്ദേഹത്തെ ഇക്കാര്യം ഓർമ്മപ്പെടുത്താറുണ്ട്. അത് അദ്ദേഹത്തെ സഹായിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. അദ്ദേഹത്തിന് വിഷമമാവുന്നില്ല എങ്കിൽ, ഞാൻ അദ്ദേഹത്തോട് ഇവിടെ തുടരാൻ ആവശ്യപ്പെടും. അദ്ദേഹത്തിന്റെ കരിയറും അദ്ദേഹത്തിന്റെ ജീവിതവും എന്താവണമെന്ന് എന്ന് അദ്ദേഹത്തിന് തീരുമാനിക്കാം. വെർണർ ഇവിടെ തുടരുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല ” ലൈപ്സിഗ് പരിശീലകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *