തകർപ്പൻ ജയത്തോടെ യുണൈറ്റഡും ചെൽസിയും, ബാഴ്‌സക്ക്‌ സമനിലകുരുക്ക്!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ഏകപക്ഷീയമായ രണ്ട് ഗോളിന് വിയ്യാറയലിനെയാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. അവസാന മിനിറ്റുകളിൽ യുണൈറ്റഡ് നടത്തിയ തകർപ്പൻ പ്രകടനമാണ് അവർക്ക് തുണയായത്. ജയത്തോടെ യുണൈറ്റഡ് പ്രീ ക്വാർട്ടർ ഉറപ്പിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ജേഡൻ സാഞ്ചോ എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്.ഈ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ അറ്റലാന്റയും യങ് ബോയ്സും 3-3 ന്റെ സമനിലയിൽ പിരിഞ്ഞു.

നിലവിലെ ചാമ്പ്യൻമാരായ ചെൽസിയും ഇന്നലെ മിന്നുന്ന ജയം സ്വന്തമാക്കി.യുവന്റസിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ചെൽസി സ്വന്തം മൈതാനത്ത് തകർത്തു വിട്ടത്.ചലോബാ, റീസ് ജെയിംസ്,ഹുഡ്സൺ ഒഡോയ്, വെർണർ എന്നിവരാണ് ഗോളുകൾ നേടിയത്. ഇതോടെ ചെൽസിയും പ്രീ ക്വാർട്ടർ ഉറപ്പിച്ചു.ഗ്രൂപ്പിൽ ഒന്നാമതെത്താനും അവർക്ക് സാധിച്ചു.

അതേസമയം സാവിക്ക് കീഴിൽ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങിയ ബാഴ്‌സക്ക്‌ വിജയിക്കാനായില്ല. ബെൻഫിക്കയുമായി ഗോൾ രഹിത സമനിലയാണ് ബാഴ്‌സ വഴങ്ങിയത്.മത്സരത്തിൽ നിരവധി യുവതാരങ്ങൾക്ക്‌ സാവി അവസരം നൽകിയിരുന്നു. മത്സരത്തിൽ ആധിപത്യം പുലർത്താൻ കഴിഞ്ഞുവെങ്കിലും ഗോൾ നേടാൻ ബാഴ്‌സക്ക്‌ സാധിക്കാതെ പോവുകയായിരുന്നു.നിലവിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ.ഡൈനാമോ കീവിനെ പരാജയപെടുത്തിയ ബയേൺ തന്നെയാണ് ഒന്നാമത്.

Leave a Reply

Your email address will not be published. Required fields are marked *