മെസ്സി എപ്പോഴും ഇമ്പ്രൂവ് ആയികൊണ്ടിരിക്കുകയാണ് : ഏറ്റു!

കഴിഞ്ഞ നാന്റെസിനെതിരെയുള്ള മത്സരത്തിൽ മെസ്സി തന്റെ ആദ്യ ലീഗ് വൺ ഗോൾ കരസ്ഥമാക്കിയിരുന്നു. മെസ്സി പിഎസ്ജിയുമായി അഡാപ്റ്റാവുന്നതിന്റെ സൂചനകളായാണ് ആരാധകർ ഇതിനെ നോക്കി കാണുന്നത്. ഏതായാലും മെസ്സിയെ ഒരിക്കൽ കൂടി പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മുൻ സഹതാരമായ സാമുവൽ ഏറ്റു. കാലം എല്ലാ വ്യക്തികളിലും മാറ്റങ്ങൾ ഉണ്ടാക്കുമെന്നും എന്നാൽ മെസ്സിയിലെ മാറ്റം അദ്ദേഹം എപ്പോഴും ഇമ്പ്രൂവ് ആയി കൊണ്ടിരിക്കുകയാണ് എന്നാണ് ഏറ്റു അറിയിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മെസ്സി എപ്പോഴും ശാന്തനായ പയ്യനാണ്.പക്ഷേ അദ്ദേഹം തന്റെ പേർസണാലിറ്റി തുറന്ന് കാണിക്കാറുണ്ട്.കാലം നമ്മളിൽ എല്ലാവർക്കും മാറ്റങ്ങൾ സൃഷ്ടിക്കും.പക്ഷേ മെസ്സിയിലെ മാറ്റം എന്നുള്ളത് അദ്ദേഹം ഇപ്പോഴും ഇമ്പ്രൂവ് ആവുന്നു എന്നുള്ളതാണ്.ഞാനൊരുപാട് അദ്ദേഹം ഇഷ്ടപ്പെടുന്നു.മെസ്സിയെ പോലെയൊരു വ്യക്തിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അത്കൊണ്ട് തന്നെ എനിക്ക് മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്.ഇപ്പോൾ അദ്ദേഹം തന്റെ പുതിയ ക്ലബായ പിഎസ്ജിയുമായി അഡാപ്റ്റാവുന്നു.നല്ല രൂപത്തിലാണ് അദ്ദേഹം അവിടെ മുന്നോട്ട് പോവുന്നത്.മെസ്സി എനിക്കൊരു സഹോദരനെ പോലെയാണ്.മെസ്സി വളരുന്നത് കണ്ട ആളാണ് ഞാൻ.അത്കൊണ്ട് തന്നെ എന്നോട് ആരും ചോദിച്ചാലും ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരം മെസ്സിയാണെന്നെ ഞാൻ പറയൂ ” ഏറ്റു പറഞ്ഞു.

2004 മുതൽ 2009 വരെ ബാഴ്‌സയിൽ മെസ്സിയും ഏറ്റുവും ഒരുമിച്ച് കളിച്ചിരുന്നു. ഈ കാലയളവിൽ ബാഴ്‌സ രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *