ആദ്യജയം സ്വന്തമാക്കി, മത്സരത്തിലെ പോരായ്മകൾ ചൂണ്ടി കാണിച്ച് സാവി!

ഇന്നലെ ലാലിഗയിൽ നടന്ന കറ്റാലൻ ഡെർബിയിൽ ബാഴ്‌സ വിജയം നേടിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരിന്നു ബാഴ്‌സ വിജയം സ്വന്തമാക്കിയത്.മത്സരത്തിന്റെ 48-ആം മിനുട്ടിൽ മെംഫിസ് ഡീപേ പെനാൽറ്റിയിലൂടെ നേടിയ ഗോളാണ് ബാഴ്‌സക്ക്‌ ജയം നേടികൊടുത്തത്. ഇതോടെ ബാഴ്‌സ പരിശീലകവേഷത്തിൽ വിജയിച്ചു തുടങ്ങാൻ സാവിക്കായി.

എന്നാൽ ബാഴ്‌സ ഒരുപാട് മേഖലകളിൽ ഇമ്പ്രൂവ് ആവാനുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ സാവി. ബാഴ്‌സ കൂടുതൽ അവസരങ്ങൾ ഒരുക്കിയെടുക്കേണ്ടതുണ്ടെന്നും സാവി കൂട്ടിച്ചേർത്തു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഒരുപാട് കാര്യങ്ങളിൽ ഇനിയും ഇമ്പ്രൂവ് ആവാനുണ്ട്.എല്ലാ സമയത്തും മത്സരങ്ങൾ എന്താണോ ആവിശ്യപ്പെടുന്നത് അത് പഠിക്കേണ്ടതുണ്ട്.കൂടുതൽ അവസരങ്ങൾ ഞങ്ങൾ ഒരുക്കിയെടുക്കേണ്ടിയിരിക്കുന്നു.ശക്തമായ ഡിഫൻസിനെതിരെ അറ്റാക്ക് ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്.പക്ഷേ വിംഗുകളിലൂടെ ഞങ്ങൾ അറ്റാക്ക് ചെയ്യേണ്ടതുണ്ട്. സ്‌പേസുകൾ കണ്ടെത്തേണ്ടതുണ്ട്.എനിക്ക് ഇന്നത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ടീമിന്റെ ആറ്റിട്യൂഡാണ്.മത്സരത്തിന്റെ അവസാനത്തിൽ ആധിപത്യം പുലർത്താൻ ഞങ്ങൾക്ക്‌ കഴിഞ്ഞില്ല.ഒരുപാട് പ്രശ്നങ്ങൾ അവസാന മിനിറ്റുകളിൽ ഉണ്ടായിരുന്നു.പക്ഷേ അർഹിച്ച വിജയം നേടാൻ സാധിച്ചത് വലിയ സന്തോഷം നൽകുന്നു ” സാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *