സമനിലയിൽ പിരിഞ്ഞ് അർജന്റീനയും ബ്രസീലും!
അല്പം മുമ്പ് നടന്ന സൂപ്പർ ക്ലാസ്സിക്കോ പോരാട്ടം സമനിലയിൽ അവസാനിച്ചു. അർജന്റീനയും ബ്രസീലും ഗോളുകളൊന്നും നേടാതെയാണ് മത്സരം അവസാനിപ്പിച്ചത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന ഒരു മത്സരമായിരുന്നു കാണാൻ സാധിച്ചത്. എന്നാൽ ഗോളുകൾ നേടുന്നതിൽ ഇരു ടീമുകളും പരാജയപ്പെടുകയായിരുന്നു. ഇതോടെ 35 പോയിന്റുമായി ബ്രസീൽ തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്.29 പോയിന്റുള്ള അർജന്റീന രണ്ടാം സ്ഥാനത്താണ്. അർജന്റീന വേൾഡ് കപ്പ് യോഗ്യത ഉറപ്പിക്കുകയും ചെയ്തു.
🌎 Leaders Brazil held in a tough scoreless stalemate to leave Argentina on the cusp of #WorldCup qualification 🏆@CONMEBOL | @Argentina | @CBF_Futebol pic.twitter.com/QTLeLlVGrU
— FIFA World Cup (@FIFAWorldCup) November 17, 2021
മെസ്സി, ലൗറ്ററോ, ഡി മരിയ എന്നിവരായിരുന്നു അർജന്റീനയുടെ മുന്നേറ്റനിരയിലെങ്കിൽ വിനീഷ്യസ്, റഫീഞ്ഞ, കുഞ്ഞ എന്നിവരായിരുന്നു ബ്രസീലിന്റെ മുന്നേറ്റത്തിൽ. ആദ്യപകുതിയിൽ വിനീഷ്യസിന് ഒരവസരം ലഭിച്ചുവെങ്കിലും മുതലെടുക്കാൻ സാധിച്ചില്ല. അതേസമയം ഡി പോളിന്റെ ഷോട്ട് ആലിസൺ സേവ് ചെയ്യുകയും ചെയ്തു. രണ്ടാം പകുതിയിൽ ഫ്രഡിന്റെ ഒരു ഷോട്ട് ബാറിൽ തട്ടി തെറിച്ചപ്പോൾ മെസ്സിയുടെ ഒരു ഷോട്ട് ആലിസണിന്റെ കൈകളിൽ ഒതുങ്ങുകയും ചെയ്തു. ഏതായാലും അർജന്റീന തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ബ്രസീലാവട്ടെ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ പരാജയം അറിഞ്ഞിട്ടുമില്ല.