ബ്രസീൽ പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് : എമിലിയാനോ മാർട്ടിനെസ്

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന ഉറുഗ്വയെ പരാജയപ്പെടുത്തിയത്. എയ്ഞ്ചൽ ഡി മരിയയായിരുന്നു അർജന്റീനയുടെ വിജയഗോൾ നേടിയത്. മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനെസ് പുറത്തെടുത്തിരുന്നത്.ഉറുഗ്വയുടെ പല മുന്നേറ്റങ്ങളും എമിയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു.

ഏതായാലും ഈ മത്സരശേഷം ഒരുപാട് കാര്യങ്ങളെ കുറിച്ച് എമിലിയാനോ സംസാരിച്ചിട്ടുണ്ട്. മത്സരവിജയത്തെ കുറിച്ചും മെസ്സിയെ കുറിച്ചും ബ്രസീലിനെതിരെയുള്ള മത്സരത്തെ കുറിച്ചുമൊക്കെ താരം മനസ്സ് തുറന്നിട്ടുണ്ട്. കോപ്പ അമേരിക്ക ഫൈനലിലെ തോൽവിക്ക് ബ്രസീൽ പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് എമി മാർട്ടിനെസ് അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ Tyc റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഈ മത്സരം ഭയങ്കര ബുദ്ധിമുട്ടാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അവർക്ക് വിജയവും അതുവഴി പോയിന്റും അത്യാവശ്യമായിരുന്നു. അതുകൊണ്ടുതന്നെ അവർ മികച്ച രൂപത്തിൽ കളിച്ചു.മധ്യനിരയിൽ കൂടുതൽ നേരം ഞങ്ങൾക്ക്‌ കളിക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം പിച്ചിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഏതായാലും ഇന്നത്തെ വിജയത്തോടെ ഞങ്ങൾ വലിയൊരു സ്റ്റെപ്പാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. മെസ്സിയുടെ കാര്യത്തിലേക്ക് വന്നാൽ അദ്ദേഹം അർജന്റീന യോടൊപ്പം ഉണ്ടാവാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്.പരിശീലനത്തിൽ അദ്ദേഹമൊരു അനിമലാണ്. ടീമിന് അദ്ദേഹത്തിന്റെ മാക്സിമം നൽകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പക്ഷേ മെസ്സി 100 ശതമാനം ഫിറ്റ്‌ അല്ലായിരുന്നു. അദ്ദേഹം തന്നെയാണ് തീരുമാനങ്ങൾ എടുത്തതും ” ഇതാണ് എമി പറഞ്ഞത്.

അതേസമയം വരുന്ന ബ്രസീലിനെതിരെയുള്ള മത്സരത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ” ആ മത്സരത്തിൽ ഒരു പ്രതികാരം സംഭവിക്കുമോ എന്നറിയില്ല.പക്ഷെ തീർച്ചയായും ബ്രസീൽ പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്.ഞങ്ങൾ ഹോം മൈതാനത്താണ് കളിക്കുന്നത്.ഞങ്ങളുടെ ആരാധകർക്ക്‌ സന്തോഷം നൽകാൻ ഞങ്ങൾ ശ്രമിക്കും ” മാർട്ടിനെസ് പറഞ്ഞു.

വരുന്ന ബുധനാഴ്ച്ച പുലർച്ചെ അഞ്ച് മണിക്ക് നടക്കുന്ന മത്സരത്തിലാണ് ബ്രസീലും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുക.അർജന്റീനയുടെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *