മെസ്സിയുൾപ്പടെയുള്ള താരങ്ങളുടെ പുതിയ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ട് പിഎസ്ജി!
ലീഗ് വണ്ണിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ പിഎസ്ജി കളത്തിലേക്കിറങ്ങുന്നുണ്ട്. ബോർഡെക്സാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് മത്സരം അരങ്ങേറുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള മെഡിക്കൽ റിപ്പോർട്ട് ഇപ്പോൾ പിഎസ്ജി പുറത്ത് വിട്ടിട്ടുണ്ട്. അത് താഴെ നൽകുന്നു.
ലയണൽ മെസ്സി : ഹാംസ്ട്രിംഗ് ഇഞ്ചുറിക്ക് പുറമേ മെസ്സിക്ക് കാൽമുട്ടിന് കൂടി പ്രശ്നങ്ങൾ ഉണ്ട്. ചികിത്സ തുടരുകയാണ്.
Medical update 🔴🔵#FCGBPSG@Aspetar
— Paris Saint-Germain (@PSG_English) November 5, 2021
ലിയാൻഡ്രോ പരേഡസ് : അത്ലറ്റിക്ക് വർക്ക് താരം നടത്തുന്നുണ്ട്. പരിക്കിൽ നിന്നും മുക്തനായി കൊണ്ടിരിക്കുന്നു.
സെർജിയോ റാമോസ് : അടുത്ത ആഴ്ച്ച ഗ്രൂപ്പിനോടൊപ്പം ചേരും
മാർക്കോ വെറാറ്റി : ചികിത്സ തുടരുകയാണ്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം തിരിച്ചെത്തിയേക്കും.
കിംപമ്പെ : ലെഫ്റ്റ് തൈക്ക് ഹാംസ്ട്രിംഗ് ഇഞ്ചുറിയാണ്.10 ദിവസം ചികിത്സക്ക് വിധേയനാവണം.
ഈ താരങ്ങളെ ഒന്നും തന്നെ ഇന്നത്തെ മത്സരത്തിന് ലഭ്യമായേക്കില്ല.