എനിക്ക് വലിയ പദ്ധതികൾ ഉണ്ടായിരുന്നു : പിഎസ്ജിയെ കുറിച്ച് ടുഷേൽ!

പിഎസ്ജിയുടെ പരിശീലകനായിരുന്ന തോമസ് ടുഷേലിനെ കഴിഞ്ഞ സീസണിന്റെ മധ്യത്തിലായിരുന്നു പിഎസ്ജി പുറത്താക്കിയത്. ക്ലബുമായുള്ള പ്രശ്നങ്ങൾ ചൂണ്ടി കാണിച്ചായിരുന്നു ടുഷേലിനെ പിഎസ്ജി ഒഴിവാക്കിയത്. എന്നാൽ ചെൽസിയുടെ പരിശീലനകസ്ഥാനം ഏറ്റെടുത്ത ടുഷേൽ അവർക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുത്തു. പിഎസ്ജിയെ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ച ടുഷേലിനെ പുറത്താക്കിയത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം തിരിച്ചടി തന്നെയായിരുന്നു.

ഏതായാലും പിഎസ്ജിയിൽ തനിക്ക് വലിയ പദ്ധതികൾ ഉണ്ടായിരുന്നുവെന്ന് ടുഷേൽ വെളിപ്പെടുത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് കിരീടം പിഎസ്ജിക്ക്‌ നേടിക്കൊടുക്കൽ അതിൽ ഒന്നായിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ടുഷേൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എനിക്കൊരു എക്സ്ട്രാ മോട്ടിവേഷൻ ആവിശ്യമായിരുന്നോ എന്നുള്ള കാര്യം എനിക്കറിയില്ല.ക്രിസ്മസ് സമയത്ത് എന്നെ പുറത്താക്കിയതിൽ ഞാൻ ഒട്ടും ഹാപ്പിയായിരുന്നില്ല.എന്റെ മിഷൻ പൂർത്തിയാവുന്നതിന് മുന്നേയാണ് ഞാൻ പുറത്താക്കപ്പെട്ടത്.ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ വേണ്ടി എനിക്ക് വലിയ പദ്ധതികൾ ഉണ്ടായിരുന്നു.ഡൊമസ്റ്റിക് കിരീടങ്ങൾ വീണ്ടും വീണ്ടും നേടാൻ എനിക്ക് പദ്ധതികൾ ഉണ്ടായിരുന്നു.ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു, അതിന്റെ വഴിയിലുമായിരുന്നു.പക്ഷേ വലിയ തടസ്സമാണ് പിന്നീട് അവർ സൃഷ്ടിച്ചത് ” ടുഷേൽ പറഞ്ഞു.

പിഎസ്ജി ഇപ്പോഴും ചാമ്പ്യൻസ് ലീഗിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. ചെൽസിയാവട്ടെ നിലവിൽ മികച്ച ഫോമിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *