മെസ്സിക്ക് മുമ്പിലുള്ളത് ശക്തമായ വെല്ലുവിളി : സ്ലാട്ടൻ
ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ഒരു മികച്ച തുടക്കം പിഎസ്ജിയിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ മൂന്ന് ഗോളുകൾ നേടിയപ്പോഴും ലീഗ് വണ്ണിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ഗോൾ പോലും നേടാൻ സാധിച്ചിട്ടില്ല. കൂടാതെ അസിസ്റ്റും മെസ്സിയിൽ നിന്ന് അകന്നു നിൽക്കുകയാണ്. ഒടുക്കം ചെറിയ രൂപത്തിലുള്ള പരിക്കും മെസ്സിയെ അലട്ടുന്നുണ്ട്.എന്നിരുന്നാലും മെസ്സി ഉടൻ തന്നെ തന്റെ യഥാർത്ഥ ഫോമിലേക്ക് തിരികെ എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Zlatan Ibrahimovic on Lionel Messi joining PSG: "This is a strong challenge for Messi. He is going to try something new after a very long period with Barcelona & he's joined a very ambitious club that wants to win & is still having an ascension." (TF1)
— Get French Football News (@GFFN) October 31, 2021
അതേസമയം മെസ്സിയുടെ ഈ പിഎസ്ജി നീക്കത്തെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ സൂപ്പർ താരമായ സ്ലാട്ടൻ രേഖപ്പെടുത്തിയിട്ടുണ്ട്. മെസ്സിക്ക് മുമ്പിലുള്ളത് ശക്തമായ വെല്ലുവിളിയാണ് എന്നാണ് സ്ലാട്ടൻ അറിയിച്ചത്. പുതുതായി നൽകിയ അഭിമുഖത്തിലാണ് സ്ലാട്ടൻ മെസ്സിയെ കുറിച്ച് സംസാരിച്ചത്.
“മെസ്സിയെ സംബന്ധിച്ചിടത്തോളം ഇതൊരു ശക്തമായ വെല്ലുവിളിയാണ്.ബാഴ്സയിൽ ദീർഘകാലം തുടർന്നതിന് ശേഷം ഇതാദ്യമായാണ് മെസ്സി പുതിയതൊന്ന് പരീക്ഷിക്കുന്നത്.എല്ലാം നേടിയെടുക്കാൻ ആഗ്രഹിക്കുന്ന ഒരു ക്ലബ്ബിലാണ് നിലവിൽ മെസ്സി ജോയിൻ ചെയ്തിരിക്കുന്നത്.എപ്പോഴും ഉയർന്നു വരുന്ന ഒരു ക്ലബ്ബിലാണ് മെസ്സി ഇപ്പോൾ ചേർന്നിരിക്കുന്നത് ” ഇതാണ് സ്ലാട്ടൻ പറഞ്ഞത്. മുമ്പ് പിഎസ്ജിക്ക് വേണ്ടി കളിച്ച താരമാണ് സ്ലാട്ടൻ.