കവാനി-ക്രിസ്റ്റ്യാനോ കൂട്ടുകെട്ടിന്റെ മികച്ച പ്രകടനം, കാരണം വെളിപ്പെടുത്തി സോൾഷെയർ!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുണൈറ്റഡ് ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ ഒരു ഗോൾ നേടിയതിന് പുറമേ കവാനിയുടെ ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു.3-5-2 ശൈലിയായിരുന്നു സോൾഷെയർ പ്രയോഗിച്ചിരുന്നത്. മുന്നേറ്റത്തിൽ കവാനി, റൊണാൾഡോ എന്നിവരായിരുന്നു. ഈ കൂട്ടുകെട്ട് മികച്ച പ്രകടനം നടത്തുകയും ചെയ്തു.
ഏതായാലും ഈ കൂട്ടുകെട്ടിനെ കുറിച്ചുള്ള കൂടുതൽ വിശദീകരണങ്ങൾ ഇപ്പോൾ സോൾഷെയർ നൽകിയിട്ടുണ്ട്. അതായത് പരിശീലനത്തിൽ മിന്നും പ്രകടനമായിരുന്നു കവാനി കാഴ്ച്ചവെച്ചതെന്നും അത്കൊണ്ട് തന്നെ കവാനി, റൊണാൾഡോ സഖ്യം തിളങ്ങുമെന്ന് അറിയാമായിരുന്നു എന്നുമാണ് യുണൈറ്റഡ് പരിശീലകൻ അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Solskjaer explains how Cavani training performance earned start with Ronaldo https://t.co/mPr0nNCNQi
— Murshid Ramankulam (@Mohamme71783726) October 31, 2021
” രണ്ടു പേരും വളരെ നല്ല രൂപത്തിലാണ് കളിച്ചത്.ചൊവ്വാഴ്ച നടന്ന പരിശീലനസെഷനിൽ കവാനി, ഞാൻ ഇവിടെ എത്തിയതിനു ശേഷമുള്ള ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ് പരിശീലനത്തിൽ നടത്തിയത്.എല്ലാവരെയും അദ്ദേഹം നയിക്കുകയായിരുന്നു. എല്ലാവരുടെയും മാനസികാവസ്ഥയും പ്രകടനവും അദ്ദേഹം മാറ്റി.രണ്ടു പേരും നല്ല ഒത്തിണക്കത്തോടെ പ്രവർത്തിച്ചു ഗോൾ നേടി.രണ്ടു പേരും വളരെ എക്സ്പീരിയൻസ് ഉള്ള ഫിറ്റായ താരങ്ങളാണ്.ട്രെയിനിങ് സെഷനിൽ രണ്ടു പേരുമാണ് ടീമിനെ നയിച്ചത്.അവിടെ മികച്ച പ്രകടനം നടത്തി. അത്കൊണ്ട് തന്നെ മത്സരത്തിൽ ഈ കൂട്ടുകെട്ടിനെ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. അത് വിജയിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.ടീമിലെ എല്ലാ താരങ്ങളും അവരുടെ ജോലി ഭംഗിയായി നിർവഹിച്ചു.ഈ ജയം ആരാധകർ അർഹിക്കുന്ന ഒന്നാണ് ” ഇതാണ് സോൾഷെയർ പറഞ്ഞത്.
ജയത്തോടെ സോൾഷെയറുടെ കോച്ചിംഗ് ആയുസ് നീട്ടികിട്ടുകയായിരുന്നു. പക്ഷേ വലിയ വെല്ലുവിളി തന്നെയാണ് ഇനിയും സോൾഷെയറെ കാത്തിരിക്കുന്നത്.