രക്ഷകനായി ക്രിസ്റ്റ്യാനോ, യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തി!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന നിർണായകപോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ടോട്ടൻഹാമിനെയാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറിയാണ് യുണൈറ്റഡ് വിജയപാതയിൽ തിരിച്ചെത്തിയത്. അവസാന നാല് ലീഗ് മത്സരങ്ങളിൽ ജയം നേടാനാവാതെ പോയി പ്രതിസന്ധിയിലായ സോൾഷെയർക്ക് ആശ്വാസം നൽകുന്നതാണ് ഈ വിജയം.ജയത്തോടെ യുണൈറ്റഡ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.
An 𝑰𝑴𝑴𝑨𝑪𝑼𝑳𝑨𝑻𝑬 hit from Cristiano Ronaldo 💥
— B/R Football (@brfootball) October 30, 2021
(via @ManUtd)pic.twitter.com/FpXappFIbp
ക്രിസ്റ്റ്യാനോ, കവാനി എന്നിവരായിരുന്നു യുണൈറ്റഡിന്റെ മുന്നേറ്റനിരയിൽ.39-ആം മിനുട്ടിലാണ് റൊണാൾഡോയുടെ ഗോൾ പിറക്കുന്നത്. ബ്രൂണോയുടെ പാസ് നിലം തൊടുന്നതിന് മുമ്പേ പ്രയാസകരമായ ആങ്കിളിൽ നിന്ന് തകർപ്പൻ ഒരു ഷോട്ടിലൂടെ റൊണാൾഡോ വലയിൽ എത്തിക്കുകയായിരുന്നു.64-ആം മിനുട്ടിലാണ് കവാനിയുടെ ഗോൾ പിറന്നത്. റൊണാൾഡോ നീക്കി നൽകിയ പന്ത് കവാനി ഫിനിഷ് ചെയ്യുകയായിരുന്നു.86-ആം മിനുട്ടിലാണ് റാഷ്ഫോർഡിന്റെ ഗോൾ പിറന്നത്. മാറ്റിച്ചിന്റെ അസിസ്റ്റിൽ നിന്നാണ് റാഷ്ഫോർഡ് വലകുലുക്കിയത്. തോൽവിയോടെ ടോട്ടൻഹാമിന്റെ നില മോശമാവുകയും ചെയ്തു.