എന്ത്കൊണ്ടാണ് മെസ്സിയെ ആദ്യപകുതിയിൽ പിൻവലിച്ചത്? പോച്ചെട്ടിനോ പറയുന്നു!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പിഎസ്ജി വിജയിച്ചത്.മത്സരത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു പിഎസ്ജി ജയം നേടിയെടുത്തത്.ജോനാഥാൻ ഡേവിഡിന്റെ ഗോളിലൂടെ ലില്ലി ലീഡ് നേടിയെങ്കിലും മാർക്കിഞ്ഞോസ്, ഡി മരിയ എന്നിവരുടെ ഗോളിലൂടെ പിഎസ്ജി തിരിച്ചടിക്കുകയായിരുന്നു. ഡി മരിയ, നെയ്മർ എന്നിവർ ഓരോ അസിസ്റ്റും നേടി.
സൂപ്പർ താരം ലയണൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടായിരുന്നുവെങ്കിലും ആദ്യപകുതിക്ക് ശേഷം താരത്തെ പിൻവലിച്ച് ഇകാർഡിയെ ഇറക്കുകയായിരുന്നു. ഇപ്പോഴിതാ മെസ്സിയെ പിൻവലിക്കാനുള്ള കാരണം പോച്ചെട്ടിനോ വെളിപ്പെടുത്തിയിട്ടുണ്ട്. പരിക്ക് ചെറിയ രൂപത്തിൽ അലട്ടുന്ന മെസ്സിയെ ഒരു മുൻകരുതൽ എന്ന രൂപേണയാണ് പിൻവലിച്ചത് എന്നാണ് പോച്ചെട്ടിനോ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) October 30, 2021
“ഞങ്ങൾ കാത്തിരിക്കേണ്ടതുണ്ട്. ഡോക്ടറുമായി ഞങ്ങൾ സംസാരിച്ചിരുന്നു. മെസ്സിക്ക് മുന്നോട്ട് പോവാൻ കഴിയുമായിരുന്നില്ല.ഒരു മുൻകരുതൽ എന്ന രൂപേണയാണ് മെസ്സിയെ പിൻവലിച്ചത്. എന്നാൽ മെസ്സിയുടെ പരിക്ക് വലിയ പ്രശ്നമൊന്നുമല്ല. അടുത്ത മത്സരത്തിൽ അദ്ദേഹം ഉണ്ടാവും ” പോച്ചെട്ടിനോ പറഞ്ഞു.
ജയത്തോടെ പിഎസ്ജി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു.12 മത്സരങ്ങളിൽ നിന്ന് 31 പോയിന്റാണ് പിഎസ്ജിയുടെ സമ്പാദ്യം.